ഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലെ പ്രധാന ട്രെൻഡിങ് ടോപിക് നടി അഹാന കൃഷ്ണയുടെ വിവാഹമായിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ വധുവായ അഹാനയ്‌ക്കൊപ്പം തന്നെ ഇന്റർനെറ്റിന്റെ മനംകവർന്നിരിക്കുകയാണ് അഹാനയുടെ ഇളയ സഹോദരി ഹൻസിക കൃഷ്ണ. ഹൻസു എന്ന് ആരാധകർ വിളിക്കുന്ന ഹൻസികയുടെ റോയൽ ലുക്കിനെ പ്രശംസകൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.

To advertise here,

അഹാനയുടെ വിവാഹദിനത്തിൽ സഹോദരിമാരായ ഇഷാനി, ദിയ, ഹൻസിക എന്നിവരുടെ വസ്ത്രധാരണവും ലുക്കുകളും കാണാൻ വൻ കാത്തിരിപ്പിലായിരുന്നു ഇവരുടെ ലക്ഷക്കണക്കിന് വരുന്ന ഫോളോവേഴ്സ്. കാത്തിരിപ്പിനൊടുവിൽ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ ആരാധകരുടെ കണ്ണുകൾ ഉടക്കിയത് ഹൻസികയുടെ ലുക്കിലായിരുന്നു. ഒരു സഹോദരിയാകാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും മനോഹരമായ ദിവസം എന്ന കുറിപ്പോടെയാണ് ഹൻസിക ഫോട്ടോ പങ്കുവച്ചത്.

വിവാഹച്ചടങ്ങുകൾക്കായി അതിമനോഹരമായ മഞ്ഞ നിറത്തിലുള്ള ദാവണിയാണ് ഹൻസിക തിരഞ്ഞെടുത്തത്. പാരമ്പര്യ ശൈലിയിലുള്ള ആഭരണങ്ങൾക്കൊപ്പം ചുട്ടിയും, സൂര്യനും ചന്ദ്രനും അണിഞ്ഞ് തമിഴ് പെൺകൊടിയായാണ് ഹൻസിക പ്രത്യക്ഷപ്പെട്ടത്. വിടർത്തിയ മുടിയും മിനിമൽ മേക്കപ്പും ലുക്കിന് മാറ്റുകൂട്ടി. ഒരേ സമയം ലളിതവും എന്നാൽ അതീവ രാജകീയവുമായ ലുക്കാണ് ഹൻസികയ്ക്ക് മഞ്ഞ ദാവണി സമ്മാനിച്ചത്.

'ഒരു സഹോദരിയാകാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും മനോഹരമായ ദിവസമായിരുന്നു ഇത്. ഇത്തവണ മനോഹരമായ ഹെയർസ്‌റ്റൈലും മേക്കപ്പും കൂടിയുള്ള ഒരു റോയൽ ഹാഫ് സാരി ലുക്ക് വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അത് വിചാരിച്ചതിലും ഇത്രയും മനോഹരമായി വന്നതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.' ഹൻസിക കുറിച്ചു.ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ വൻ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. 'അഹാനയുടെ കല്യാണം ഹൻസു കൊണ്ടുപോയി', 'സൈലന്റ് ആയി വന്ന് കത്തിച്ച് തൂക്കി' എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.