വ്യത്യസ്തവും പലപ്പോഴും വിചിത്രവുമായ വേഷവിധാനങ്ങളോടെ പ്രത്യക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ബോളിവുഡ് നടിയാണ് ഉര്‍വശി റൗട്ടേല. താരത്തിന്റെ ഇത്തരം ലുക്കുകള്‍ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. 78-ാമത് കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും കിടിലന്‍ ലുക്കിലാണ് ഉര്‍വശി എത്തിയത്. എന്നാല്‍ റെഡ് കാര്‍പ്പറ്റിലെത്തിയ ഉര്‍വശി റൗട്ടേലയുടെ വസ്ത്രത്തില്‍ ഒരു ദ്വാരമുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. 

To advertise here,

ഒ ഏജന്റെ സീക്രെട്ടോ (ദി സീക്രട്ട് ഏജന്റ്) എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനോടനുബന്ധിച്ചാണ് ഉര്‍വശി റെഡ് കാര്‍പ്പറ്റിലെത്തിയത്. റെഡ് കാര്‍പ്പറ്റിലൂടെ നടന്നുനീങ്ങിക്കൊണ്ട് കാണികളെ അഭിവാദ്യം ചെയ്യുന്ന ഉര്‍വശിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതില്‍ താരത്തിന്റെ ഇടത് ഷോള്‍ഡറിന് താഴ മുന്‍ഭാഗത്തായാണ് വ്‌സ്ത്രത്തില്‍ ദ്വാരമുള്ളത്. 

'ഉര്‍വശി റൗട്ടേല കീറിയ വസ്ത്രവും ധരിച്ച് കാനിലെത്തിയ ആദ്യ ഇന്ത്യക്കാരി' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ക്യാമറകളെ നോക്കി ഇടതുകൈ ഉയര്‍ത്തി വീശിയപ്പോഴാണ് വസ്ത്രത്തിലെ ദ്വാരം ദൃശ്യമായത്. നജ സാദെ ഡിസൈന്‍ ചെയ്ത കറുത്ത നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചിരുന്നത്. 

ഡിസൈനര്‍മാര്‍ക്കോ വസ്ത്രം സൂക്ഷിച്ചിരുന്നവര്‍ക്കോ എന്തെങ്കിലും അബദ്ധം സംഭവിച്ച് വസ്ത്രത്തില്‍ ദ്വാരമുണ്ടായതാണോ അതോ മനഃപൂര്‍വം തന്നെ ഉള്‍പ്പെടുത്തിയതാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. വസ്ത്രത്തില്‍ ഇങ്ങനെയൊരു ദ്വാരമുണ്ടെങ്കിലും കാനില്‍ അതീവസുന്ദരിയായി തന്നെയാണ് ഉര്‍വശി റൗട്ടേല എത്തിയത്. എമറാള്‍ഡ് കട്ട് കമ്മലുകള്‍, ഗ്ലോസി കോറല്‍ ബ്രൗണ്‍ ലിപ് ഷേഡ്, ഐലൈനര്‍, മസ്‌കാര എന്നിവയെല്ലാം ഉര്‍വശിയുടെ അഴകിന് മാറ്റുകൂട്ടി.