കാൻ ചലച്ചിത്രോത്സവത്തിന്റെ സമാപന ദിവസത്തിലും റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ റായ്. വെള്ള നിറത്തിലുള്ള സ്യൂട്ടും ഫെതർ ബോവയും ധരിച്ച് എത്തിയ ഐശ്വര്യ സെലിബ്രിറ്റികൾക്കിടയിൽ വ്യത്യസ്തയായി. ചൈനീസ് ഡിസൈനർ ചെൻ ഷാനാണ് ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്. മോഹിത് റായ്യാണ് സ്റ്റൈലിസ്റ്റ്.
പാന്റ്സിന്റെ ഇരുവശങ്ങളിലും ബ്ലെയ്സറിന്റെ കഴുത്തിന്റെ ഭാഗത്തും സിൽവർ നിറത്തിലുള്ള സ്വീക്വിനുകൾ പിടിപ്പിച്ചിരുന്നു. ഇതിനൊപ്പം സാരിയുടെ മുന്താണിപോലെ താഴേക്ക് തൂങ്ങിക്കിടക്കുന്ന ലേസും ബ്ലേസറിന്റെ സ്ലീവിന് പുറത്തേക്ക് നിൽക്കുന്ന ലേസും ഔട്ട്ഫിറ്റിന് വ്യത്യസ്തത നൽകി. തോളിൽ നിറഞ്ഞുനിന്ന വെള്ള നിറത്തിലുള്ള ഫെതർ ബോവ കൂടിയായതോടെ ഐശ്വര്യ കൂടുതൽ സുന്ദരിയായി.
ചുവപ്പ് ലിപ്സ്റ്റിക്കും മാറ്റ് ഐ ഷാഡോയും മ്സാകരയും കൂടി ചേർന്നതോടെ അവരുടെ ലുക്ക് പൂർണമായി. വേവി ഹെയർസ്റ്റൈലാണ് മുടിയിൽ പരീക്ഷിച്ചത്. ഐശ്വര്യയുടെ ഈ ഔട്ട്ഫിറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി. 52-ാം വയസിലും ഇത്ര ആത്മവിശ്വാസത്തോടെ റെഡ് കാർപറ്റിലെത്താൻ ഐശ്വര്യയ്ക്കേ കഴിയൂ എന്ന് ചിലർ കുറിച്ചു. ഇതിനെയാണ് തിരിച്ചുവരവ് എന്ന് പറയുന്നതെന്ന് കമന്റുകളുണ്ട്. അരയന്നത്തെപ്പോലെ മനോഹരം എന്നായിരുന്നു മറ്റൊരു കമന്റ്.
ഈ വർഷത്തെ റെഡ് കാർപറ്റിലെ ആദ്യ ദിനം അമിത് അഗർവാൾ ഡിസൈൻ ചെയ്ത നീല ഗൗണായിരുന്നു ഐശ്വര്യയുടെ ഔട്ട്ഫിറ്റ്. ബേബി പിങ്ക് നിറത്തിലുള്ള ഗൗണും അവർ പരീക്ഷിച്ചു. ഐശ്വര്യയുടേയും അഭിഷേക് ബച്ചന്റേയും മകൾ ആരാധ്യയും ഇത്തവണ കാൻ ചലച്ചിത്രോത്സവത്തിലെ റെഡ് കാർപറ്റിൽ അരങ്ങേറിയിരുന്നു.
Content Highlights: Aishwarya Rai wore a bespoke white pantsuit by designer Chene Chan., The outfit featured intricate bejewelled lapels, lace detailing, and a feather boa., The 'Swan look' was complemented by bold lips, matte eyeshadow, and effortless messy waves., This appearance marked Aishwarya's 24th time at the Cannes Film Festival., Aaradhya Bachchan made her debut at the 6th edition of the Lights On Women's Worth Award.
Published: 24 May 2026, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented