ആത്മവിശ്വാസവും ഫാഷന്‍ സെന്‍സും കൊണ്ട് ഇന്നും ബോളിവുഡിലെ ഫാഷന്‍ ക്വീന്‍ താന്‍ തന്നെയാണെന്ന് തെളിയിക്കുകയാണ് കരീന കപൂര്‍.

കഭി ഖുഷി കഭി ഖം എന്ന ചിത്രത്തിലെ കരീനയുടെ എക്കാലത്തെയും ജനപ്രിയ കഥാപാത്രമായ പൂവിന്റെ ആറ്റിറ്റിയൂഡും ഗ്ലാമറും വീണ്ടും റീക്രിയേറ്റ് ചെയ്ത് ബോളിവുഡ് താരം കരീന കപൂർ ഖാൻ. മുംബൈയിൽ നടന്ന ഐഫ പത്രസമ്മേളനത്തിലാണ് കരീന ഓൾ-ബ്ലാക്ക് ലെതർ വസ്ത്രത്തിൽ എത്തിയത്.
ദുബായ് അധിഷ്ഠിത പ്രമുഖ ലക്ഷ്വറി ഫാഷൻ ഹൗസായ ക്രിസ്റ്റിന ഫിദൽസ്‌കയ ഡിസൈൻ ചെയ്ത ലെതർ ജാക്കറ്റും പെൻസിൽ സ്‌കർട്ടുമായിരുന്നു താരത്തിന്റെ വേഷം.
സ്‌റ്റൈലിസ്റ്റ് ലക്ഷ്മി ലെഹർ ആണ് കരീനയെ സ്‌റ്റൈൽ ചെയ്തത്. ഡീപ്പ് വിനെക്ക്ലൈനും, ഷേപ്പ് നൽകുന്ന സ്ട്രക്ചർഡ് ഷോൾഡറുകളും ഉള്ള ഫിറ്റഡ് ലെതർ ജാക്കറ്റാണ് കരീന ധരിച്ചത്. ഇതോടൊപ്പം ഫ്രണ്ട് സ്ലിറ്റോട് കൂടിയ ബ്ലാക്ക് പെൻസിൽ സ്‌കർട്ട് കൂടുതൽ ബോൾഡ് ലുക്ക് നൽകി.
വസ്ത്രത്തിന്റെ ഗ്ലാസ്സി ഫിനിഷിന് അനുയോജ്യമായി മിനിമൽ ആക്‌സസറികളാണ് താരം തെരഞ്ഞെടുത്തത്. കറുത്ത പോയിന്റഡ്-ടോ പമ്പുകളും, ചെറിയ ഡയമണ്ട് സ്റ്റഡ് ഇയറിംഗ്‌സും, കൂളിംഗ് ഗ്ലാസും റെട്രോ വിന്റേജ് വൈബ് പകർന്നു.
സോഫ്റ്റ് വേവിയായി ഒതുക്കിയിട്ട മുടിയും, ന്യൂഡ് ലിപ്സ്റ്റിക്കും ചേർന്ന ലളിതമായ മേക്കപ്പ് ലുക്കിന് കൂടുതൽ ചാരുത നൽകി. ട്രെൻഡുകൾക്ക് പിന്നാലെ പോകാതെ, ആത്മവിശ്വാസവും ഫാഷൻ സെൻസും കൊണ്ട് ഇന്നും ബോളിവുഡിലെ ഫാഷൻ ക്വീൻ താൻ തന്നെയാണെന്ന് തെളിയിക്കുകയാണ് കരീന കപൂർ.
Content Highlights: Bollywood star Kareena kapoor khan dazzles in a bold leather ensemble designed by Kristina Fidelskaya at the IIFA press event.
Published: 24 Oct 2026, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented