ഇന്ത്യൻ വേരുകളുള്ള ബ്രിട്ടീഷ് മോഡൽ നീലം ഗിൽ വീണ്ടും വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയുടെ റാംപിലെത്തി. മജെന്തയും ഗോൾഡനും നിറങ്ങളിലുള്ള അലങ്കാരപ്പണികൾ, പല നിറങ്ങളിലുള്ള എംബ്രോയ്ഡറി ചെയ്ത സ്‌കർട്ട്, നിയോൺ ഓറഞ്ച് കമ്മലുകൾ 2026-ലെ വിക്ടോറിയാസ് സീക്രട്ട് ഷോയിൽ നീലത്തിന്റെ ലുക്ക് ശ്രദ്ധ നേടിയത് ഇന്ത്യൻ ശൈലിയുടെ സ്വാധീനം കൊണ്ടുകൂടിയാണ്. തുടർച്ചയായ മൂന്നാം വർഷമാണ് താരം ഈ പ്രശസ്ത ഫാഷൻ ഷോയുടെ ഭാഗമാകുന്നത്.
ഇന്ത്യൻ ശൈലിയിൽ ഫാഷൻ ലുക്ക്
കാലിഫോർണിയയിലെ സോണി പിക്‌ചേഴ്‌സ് സ്റ്റുഡിയോസിലാണ് വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോ നടന്നത്. പിങ്കും ഗോൾഡും നിറങ്ങളിലുള്ള അലങ്കാരങ്ങളോടുകൂടിയ ടോപ്പിനൊപ്പം നേർത്ത സ്വർണ ബോഡി ചെയിനുകളും പല നിറങ്ങളിലുള്ള എംബ്രോയ്ഡറി വർക്കുകളുള്ള സ്‌കർട്ടുമാണ് നീലം ധരിച്ചത്. നിയോൺ ഓറഞ്ച് വട്ടക്കമ്മലുകൾ ലുക്കിന് വേറിട്ട ലുക്ക് നൽകി.പരമ്പരാഗത ഇന്ത്യൻ വസ്ത്രശൈലിയിൽനിന്നുള്ള പ്രചോദനവും ആധുനിക റാംപ് ഫാഷനും ചേർന്ന വസ്ത്രമായിരുന്നു ഇത്. അന്താരാഷ്ട്ര ഫാഷൻ വേദിയിൽ ഇന്ത്യൻ സ്വാധീനമുള്ള വസ്ത്രവുമായി എത്തിയ നീലത്തിന്റെ ലുക്ക് ഷോയിലെ ശ്രദ്ധേയമായ അവതരണങ്ങളിലൊന്നായി.
13-ാം വയസ്സിൽ മോഡലിങ് ലോകത്തേക്ക്
1995 ഏപ്രിൽ 27-ന് ഇംഗ്ലണ്ടിലാണ് നീലം ഗിൽ ജനിച്ചത്. പഞ്ചാബിൽനിന്നുള്ള സിഖ് മാതാപിതാക്കളുടെ മകളായ നീലം ചെറുപ്പത്തിൽത്തന്നെ മോഡലിങ് രംഗത്തേക്ക് കടന്നു. 13-ാം വയസ്സിൽ ഫാഷൻ പരിപാടിയിൽ പ്രത്യക്ഷപ്പെട്ട താരം, 14-ാം വയസ്സിൽ നെസ്‌ററ് മോഡൽ മാനേജ്‌മെന്റ് ഏജൻസിയുമായി കരാറിലൊപ്പിട്ടു. പിന്നീട് ഫാഷൻ, പരസ്യം, ബ്യൂട്ടി കാമ്പെയ്‌നുകൾ തുടങ്ങിയ മേഖലകളിൽ അവസരങ്ങൾ നേടി.
ബർബെറി കാമ്പെയ്‌നിൽ ചരിത്രനേട്ടം
നീലം ഗില്ലിന്റെ കരിയറിലെ പ്രധാന വഴിത്തിരിവ് 18-ാം വയസ്സിലായിരുന്നു. ലണ്ടൻ ഫാഷൻ വീക്കിനിടെ ബർബെറി കാമ്പെയ്‌നിൽ ഇടംനേടിയ ആദ്യ ഇന്ത്യൻ മോഡലായി താരം മാറി. പിന്നീട് ഡിയോർ, ഡിസൈനർ റോഹിത് ബാൽ തുടങ്ങിയ പ്രമുഖ ഫാഷൻ പേരുകളുമായി നീലം പ്രവർത്തിച്ചു. കാന്യെ വെസ്റ്റിന്റെ ഫാഷൻ പ്രോജക്ടുകളിലും പങ്കാളിയായി. അബർക്രോംബി ആൻഡ് ഫിച്ച്, ലോറിയൽ പാരിസ് തുടങ്ങിയ ബ്രാൻഡുകളുടെ കാമ്പെയ്‌നുകളിലും പ്രത്യക്ഷപ്പെട്ടു.
വിക്ടോറിയാസ് സീക്രട്ടിൽ തുടർച്ചയായ മൂന്നാം വർഷം
2024-ലും 2025-ലും വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ പങ്കെടുത്ത നീലം, 2026-ലും റാംപിലെത്തി. ഒരേ വേദിയിൽ തുടർച്ചയായി സാന്നിധ്യം ഉറപ്പിക്കുന്നതിനൊപ്പം ഓരോ തവണയും വ്യത്യസ്തമായ ഫാഷൻ ലുക്കുകൾ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു. ഇന്ത്യൻ വേരുകളും അന്താരാഷ്ട്ര മോഡലിങ് കരിയറും ഒത്തുചേരുന്ന നീലം ഗില്ലിന്റെ യാത്ര ആഗോള ഫാഷൻ രംഗത്ത് ഇന്ത്യൻ വംശജരായ മോഡലുകൾക്കുള്ള സാന്നിധ്യത്തെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഇത്തവണ ഇന്ത്യൻ ശൈലിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട വസ്ത്രത്തിലൂടെ റാംപിലെത്തിയ നീലം, തന്റെ ഫാഷൻ വ്യക്തിത്വത്തിന് മറ്റൊരു നിറം കൂടി ചേർത്തിരിക്കുകയാണ്.
Content Highlights: Neelam Gill makes her third consecutive appearance at the Victoria's Secret Fashion Show in 2026., Showcased a stunning pink and gold look inspired by traditional Indian aesthetics., Highlighted her remarkable journey from starting modeling at age 13 to becoming a global fashion icon.
Published: 20 Oct 2026, 01:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented