
ഓണക്കാലത്ത് ഫാഷനില്‍ വ്യത്യസ്തത പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് അധികപേരും. മലയാളത്തനിമയുള്ള കസവ് വസ്ത്രങ്ങള്‍ക്കൊപ്പം പുതിയ രീതിയിലുള്ള ഡിസൈനുകളാണ് അധികപേരും പരീക്ഷിക്കുക. അത്തരത്തില്‍ ഓണത്തിന്റെ വസ്ത്ര കളക്ഷനില്‍ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് നടന്‍ ജയസൂര്യയുടെ ഭാര്യയും ഡിസൈനറുമായ സരിത ജയസൂര്യ.
പോക്കറ്റുകളുള്ള മുണ്ടും മേല്‍മുണ്ടുമാണ് സരിതയുടെ ഫാഷന്‍ ഹൗസായ സരിത ജയസൂര്യ ഡിസൈന്‍ സ്റ്റുഡിയോ അവതരിപ്പിച്ചിരിക്കുന്നത്. മേല്‍മുണ്ടിന്റെ ഉള്‍ഭാഗത്തും മുണ്ടിന്റെ ഒരു വശത്തുമായാണ് പോക്കറ്റുകള്‍ പിടിപ്പിച്ചിരിക്കുന്നത്. കസവ് മേല്‍മുണ്ടിന്റെ ബോര്‍ഡറില്‍ ചുവപ്പ് നിറം നല്‍കിയിട്ടുണ്ട്. മുണ്ടിന്റെ കസവ് ബോര്‍ഡറിനൊപ്പം ചുവപ്പ് നിറത്തിലുള്ള ചെറിയ ചെമ്പരത്തിപ്പൂക്കളുടെ ഡിസൈനും നല്‍കിയിട്ടുണ്ട്.
ചെമ്പരത്തിപ്പൂക്കള്‍ പ്രിന്റ് ചെയ്താണ് കസവ് സാരിയും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചെമ്പരത്തിപ്പൂക്കളുടെ ഇതളുകള്‍ കൊണ്ടുണ്ടാക്കുന്ന വൃത്താകൃതിയിലുള്ള ചെറിയ പൂക്കളത്തിന്റെ ഡിസൈനാണ് സാരിയില്‍ നല്‍കിയിരിക്കുന്നത്. ഈ ഡിസൈന്‍ പിറന്നതിന്റെ പിന്നിലെ കഥയും സരിത വീഡിയോയായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക്കുറി ഓണത്തിന് കസവ് സാരിയില്‍ ഏത് ഡിസൈന്‍ വരയ്ക്കണമെന്ന് ആലോചിക്കുന്ന സരിതയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. എന്തെങ്കിലും ഐഡിയ കിട്ടിയോ എന്ന് ചോദിച്ച് ജയസൂര്യയും ഫ്രെയിമിലേക്ക് വരുന്നു. ഇതിന് ഒരുപാട് സമയമെടുക്കുമെന്ന് പറയുന്ന സരിത, ജയസൂര്യയോട് ഉറങ്ങാനും ആവശ്യപ്പെടുന്നുണ്ട്. അതിനുശേഷം കുട്ടിക്കാലവും പഴയ വീടും കുളവുമെല്ലാം ഓര്‍ത്തെടുക്കുന്ന സരിതയ്ക്ക് പെട്ടെന്നാണ് ചെമ്പരത്തിപ്പൂക്കള്‍ കൊണ്ടുണ്ടാക്കിയ പൂക്കളം ഓര്‍മ വരുന്നത്. അത് സാരിയില്‍ ഡിസൈന്‍ ചെയ്‌തെടുക്കാമെന്ന് തീരുമാനിക്കുകയും ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
ഈ വീഡിയോയ്‌ക്കൊപ്പം ഒരു നീണ്ട കുറിപ്പും സരിത പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഓണക്കാലത്ത് വീട്ടുമുറത്ത് തന്നെയുള്ള പൂക്കള്‍ പറിച്ച് പൂക്കളം ഒരുക്കുന്ന പതിവുണ്ടായിരുന്നു. ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍കൊണ്ട് വൃത്താകൃതിയിലുണ്ടാക്കുന്ന പൂക്കളമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ആ നാളുകളിലെ സന്തോഷകരമായ ഓര്‍മകളില്‍ നിന്നാണ് ഞങ്ങളുടെ ഓണം എഡിറ്റ് 2024 പിറന്നത്. പരമ്പരാഗത കേരള സാരി, ലെഹങ്ക, സല്‍വാര്‍ എന്നിവയില്‍ ചെമ്പരത്തി ഇതളുകള്‍ ഡിസൈന്‍ ചെയ്തതാണ് ഇത്തവണ ഞങ്ങളുടെ ഓണം കളക്ഷന്‍.'- സരിത കുറിച്ചു.
Content Highlights: saritha jayasurya designer saree and mundu collection for onam
Published: 13 Aug 2024, 08:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented