ന്റെ പുതിയ ഹോളിവുഡ് ചിത്രം ദ ബ്ലഫിന്റെ റിലീസിന് കാത്തിരിക്കുകയാണ് നടി പ്രിയങ്കാ ചോപ്ര. കഴിഞ്ഞ ദിവസം ലോസ് ആഞ്ചലീസിൽ സിനിമയുടെ പ്രീമിയർ നടന്നിരുന്നു. ഫാഷൻ പ്രേമികളുടെ മനം കവരുന്ന രണ്ട് വ്യത്യസ്ത ലുക്കിലാണ് നടി പ്രീമിയറിനെത്തിയത്. ചിത്രത്തിലെ തന്റെ കഥാപാത്രമായ 'ബ്ലഡി മേരി'യെ അനുസ്മരിപ്പിക്കുന്ന വിധം ബ്രൗൺ നിറത്തിലുള്ള ലെതർ കോർസെറ്റും ഹൈ സ്ലിറ്റ് സ്‌കർട്ടുമാണ് പ്രിയങ്ക ധരിച്ചത്.

To advertise here,

ലെതർ കോർസെറ്റിന്റെ തിളക്കം ഔട്ട്ഫിറ്റിനെ കൂടുതൽ ഭംഗിയുള്ളതാക്കി. ഇതിനൊപ്പം ബ്രൗൺ നിറത്തിലുള്ള ഓപ്പൺ-ടോ ഹീലുകളാണ് ധരിച്ചത്. വെള്ളി ടോണിലുള്ള ചോക്കറാണ് ആഭരണമായി അണിഞ്ഞത്. മിഡിൽ പാർട്ടോട് കൂടിയ ലൂസ് ഹെയർസ്‌റ്റൈൽ കൂടിയായതോടെ പ്രിയങ്കയുടെ ലുക്ക് പൂർണമായി.

പ്രീമിയറിനുശേഷം നടന്ന പാർട്ടിയിൽ ഫാഷൻ ഡിസൈനർ ഗൗരവ് ഗുപ്തയുടെ കളക്ഷനിൽ നിന്നുള്ള പേസ്റ്റൽ യെല്ലോ സാരി ഗൗണാണ് നടി തിരഞ്ഞെടുത്തത്. സാരിയുടെ ഡ്രേപ്പിങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണ് ഈ മഞ്ഞ ഗൗൺ. ഗൗരവ് ഗുപ്തയുടെ 2026 സ്പ്രിംഗ്/സമ്മർ കളക്ഷനിൽ നിന്നുള്ളതാണ് ഈ ഇളം മഞ്ഞ ഗൗൺ.