മുടികൊഴിച്ചിൽ മാറ്റാൻ പറ്റുന്ന വഴികളൊക്കെ ചെയ്യാൻ ശ്രമിക്കുന്നവരുണ്ട്. മാനസിക സമ്മർദവും ഭക്ഷണരീതിയും കാലാവസ്ഥയുമൊക്കെ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ പത്നിയും സമാനമായ അനുഭവം പങ്കുവെക്കുകയാണ്. മുടികൊഴിച്ചിലിനെ താൻ നേരിട്ടതിനെക്കുറിച്ച് പങ്കുവെക്കുകയാണ് മിറ. 

To advertise here,

തനിക്കൊരിക്കലും അതുവരെ വന്നിട്ടില്ലാത്ത വിധത്തിൽ മുടികൊഴിച്ചിൽ അനുഭവപ്പെട്ടതോടെയാണ് ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് മിറ പറയുന്നു. രണ്ടു പ്രസവങ്ങൾക്കു ശേഷവും മുടികൊഴിച്ചിൽ ഉണ്ടായിരുന്നെങ്കിലും അവപോലും ഇത്രത്തോളം ഉണ്ടായിരുന്നില്ല. മുടിചീവാൻ പോലും ഭയം തോന്നിയിരുന്നുവെന്നും അപ്പോഴാണ് എന്തെങ്കിലും ചെയ്തേ മതിയാകൂ എന്നു ചിന്തിച്ചതെന്നും മിറ പറയുന്നു. 

അതിനായി മുടികൊഴിച്ചിലിന് ഇടയാക്കുന്ന കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കുകയാണ് ആദ്യം ചെയ്തത്. കോവിഡ്, പനി പോലുള്ള ഘടകങ്ങൾ മൂലം ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങളും മാനസിക സമ്മർദങ്ങളുമൊക്കെ മുടികൊഴിച്ചിലിന് കാരണമായിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് കോവിഡ് കാലത്തെ കുട്ടികളുടെ ആരോ​ഗ്യവും ഓൺലൈൻ പഠനവുമൊക്കെയായിരുന്നു സമ്മർദത്തിന് ഇടയാക്കിയ കാരണങ്ങൾ എന്നു പറയുന്നു മിറ. ഒപ്പം മുടിയെ പരിപാലിച്ചിരുന്ന രീതിയും വളരെ മോശമായിരുന്നു. 

മുടി വളരെ ഇറുകിക്കെട്ടിവെക്കുന്നതും കട്ടിയുള്ള റബ്ബർ ബാൻഡുകൾ ഉപയോ​ഗിക്കുന്നതും വേണ്ടത്ര ഹെയർ ബ്രഷ് ചെയ്യാത്തതുമൊക്കെ തന്റെ ശീലങ്ങളായിരുന്നു. മുടികൊഴിച്ചിൽ അസഹ്യമായതോടെ ഇവയൊഴിവാക്കി. കട്ടിയുള്ള റബ്ബർ ബാൻഡുകൾ ഉപയോ​ഗിച്ച് പോണിടെയിൽ കെട്ടുന്ന രീതി നിർത്തി. പകരം സിൽക്കിന്റെയോ തുണിയുടെയോ ബാന്റുകൾ ഉപയോ​ഗിച്ച് മുടി അയച്ച് കെട്ടാനും തുടങ്ങി. 

കൂടാതെ മുടിയുണക്കുന്നത് ടവ്വൽ ഉപയോ​ഗിച്ച് ആക്കുകയും നനവോടെ ഇരിക്കുമ്പോൾ ചീകുന്ന ശീലവും ഒഴിവാക്കി. ഒപ്പം ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം ശീലമാക്കുകയും ചെയ്തു. സമയത്തിന് ഉറക്കം കൂടി ശീലമാക്കി. കാരണം ശരീരത്തിന് ആവശ്യമായ ഉറക്കവും ഭക്ഷണവുമൊക്കെ ലഭ്യമാകുമ്പോഴേ അവയുടെ പ്രവർത്തനവും സു​ഗമമാവൂ. അതിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങളാണ് മുടികൊഴിച്ചിലും മറ്റും- മിറ പറയുന്നു. 

Content Highlights: mira rajput hair care tips, hair loss reasons, beauty tips malayalam