ലണ്ടനിലെ മാഞ്ചസ്റ്ററില്‍ ഓണം ആഘോഷിച്ച് ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക. ഭര്‍ത്താവ് നവനീത് ഗിരീഷിനൊപ്പമുള്ള ആഘോഷ ചിത്രങ്ങള്‍ മാളവിക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചു.

To advertise here,

പൂക്കളവും സദ്യ കഴിക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്. ചുവപ്പ് പോള്‍ക്കാ ഡോട്ടുകള്‍ വരുന്ന വെള്ള നിറത്തിലുള്ള ഗൗണായിരുന്നു മാളവികയുടെ ഔട്ട്ഫിറ്റ്. ചുവപ്പ് പ്രിന്റഡ് ഷര്‍ട്ടും മുണ്ടുമാണ് നവനീതിന്റെ വേഷം.

യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. കഴിഞ്ഞ വര്‍ഷം മെയ് മൂന്നിന് ഗുരുവായൂരില്‍വെച്ചാണ് ഇരുവരുടേയും വിവാഹം നടന്നത്. അതിനുശേഷം മാളവിക ഭര്‍ത്താവിനൊപ്പം യുകെയിലേക്ക് പോകുകയായിരുന്നു. 

ജയറാമും കാളിദാസും ഒന്നിച്ച് അഭിനയിക്കുന്ന 'ആശകള്‍ ആയിരം' എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിന് കഴിഞ്ഞ മാസം മാളവിക എത്തിയിരുന്നു. നവനീതും ഒപ്പമുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്നും വിവാഹം കഴിഞ്ഞതിനാലാണോ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും മാളവിക വ്യക്തമാക്കിയിരുന്നു.