
താരപുത്രിയാണെങ്കിലും ഗ്ലാമർ ലോകത്ത് അത്ര സജീവമല്ല കജോളിന്റെയും അജയ് ദേവ്ഗണിന്റെയും മകൾ നൈസ. എന്നാൽ ഇപ്പോഴിതാ നൈസയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്. ലാക്മെ ഫാഷൻ വീക്കിൽ സ്റ്റൈലിഷായി എത്തിയ നൈസയാണ് ചിത്രങ്ങളിലുള്ളത്.
ഡിസൈനർ മനീഷ് മൽഹോത്രയ്ക്കു വേണ്ടി റാംപിൽ ചുവടുവെക്കാൻ എത്തിയതായിരുന്നു നൈസ. മനീഷിന്റെ ഡിഫ്യൂസ് എന്ന കളക്ഷൻ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നൈസ റാംപിലെത്തിയത്.
മനീഷ് മൽഹോത്ര തന്നെയാണ് നൈസയുടെ ചിത്രം പങ്കുവെച്ചത്. മൾട്ടി കളറുള്ള ക്രോപ് ടോപ്പും ബ്ലേസറും തുടയോളം സ്ലിറ്റ് ഉള്ള ഔട്ട്ഫിറ്റും ധരിച്ചു നിൽക്കുന്ന നൈസയാണ് ചിത്രത്തിലുള്ളത്.
ചിത്രം പങ്കുവെച്ചതിനു പിന്നാലെ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും ആരാധകർ കമന്റുകളുമായി എത്തുകയും ചെയ്തു. അമ്മയെപ്പോലെ തന്നെയിരിക്കുന്നു സിനിമയിലെത്താൻ കാത്തിരിക്കുന്നു എന്നുമൊക്കെ കമന്റുകൾ വന്നു. നിലവിൽ സ്വിറ്റ്സർലാന്റിൽ ഇന്റർനാഷണൽ ഹോസ്പിറ്റാലിറ്റിയിൽ ഉപരിപഠനം നടത്തുകയാണ് നൈസ.
നൈസയെക്കൂടാതെ നിരവധി താരങ്ങളും ഫാഷൻ വീക്കിൽ പങ്കെടുക്കാനെത്തിയിരുന്നു. ജാൻവി കപൂർ, ഷനായ കപൂർ, സിദ്ധാന്ത് ചതുർവേദി തുടങ്ങിയവർ ഫാഷൻ വീക്കിൽ പങ്കെടുക്കാനെത്തിയിരുന്നു. നടൻ ഷാഹിദ് കപൂറിന്റെ ഭാര്യ മിറ ഷോ സ്റ്റോപ്പറായി എത്തുകയും ചെയ്തിരുന്നു.
Content Highlights: kajol and ajay devgns daughter nysa, manish malhotra, lakme fashion week, celebrity fashion
Published: 27 Mar 2022, 02:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented