റെട്രോ സ്‌റ്റൈലിനെ പുനര്‍നിര്‍വചിച്ച് ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ ഫോട്ടോഷൂട്ട്. തിളങ്ങുന്ന ഓറഞ്ച് നിറത്തിലുള്ള ചോളിയും ഡീപ് പര്‍പ്പ്ള്‍ നിറത്തിലുള്ള ഞൊറികളുള്ള ദോത്തി സ്‌കര്‍ട്ടും ധരിച്ചാണ് ജാക്വലിന്‍ ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

To advertise here,

ഒരു അവാര്‍ഡ്ദാന ചടങ്ങിനായാണ് ജാക്വലിന്‍ ഈ പരമ്പരാഗത ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തത്. സ്വര്‍ണനൂലുകള്‍കൊണ്ട് നെയ്ത എംബ്രോയ്ഡറിയും ബീഡ് വര്‍ക്കും നിറഞ്ഞ ത്രീ-ക്വാര്‍ട്ടര്‍ സ്ലീവ് ചോളിയില്‍ ഒരു അപ്‌സരസിനെപ്പോലെ സുന്ദരിയായിരുന്നു ജാക്വലിന്‍. നിറയെ സ്വീക്വന്‍സ് വര്‍ക്കുകളും അലങ്കാരങ്ങളും ചെയ്ത ദോത്തി സ്‌കര്‍ട്ടിന് മുകളില്‍ ഓറഞ്ച് നിറത്തില്‍ ഡ്രെയ്പ് അണിഞ്ഞിരുന്നു. അതിന് മുകളില്‍ അരപ്പട്ടയും കെട്ടി. 

ഇതിനൊപ്പം പരമ്പരാഗത ടെമ്പ്ള്‍ ജ്വല്ലറിയാണ് താരം അണിഞ്ഞത്. കഴുത്തില്‍ ഹെവി വര്‍ക്കുകള്‍ വരുന്ന മാലയും കൈകളില്‍ ചുവപ്പും പര്‍പ്പ്‌ളും നിറത്തിലുള്ള കുപ്പിവളകളും ധരിച്ചു. ഈ കുപ്പിവളകള്‍ക്കിടയില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള വീതിയുള്ള വളയും അണിഞ്ഞിരുന്നു. കാതില്‍ ജുംകയും കൂടെ നെറ്റിച്ചുട്ടിയും മാട്ടിയും അണിഞ്ഞു. വിരലുകളില്‍ വലിയ മോതിരങ്ങളും ധരിച്ചു. വട്ടപ്പൊട്ടും മൂക്കുത്തിയും ചോളിയില്‍നിന്ന് വയറിലേക്ക് തൂങ്ങിക്കിടക്കുന്ന സ്വര്‍ണത്തൊങ്ങലുകളും താരത്തിന്റെ മാറ്റ് കൂട്ടി. അരക്കെട്ട് വരേയുള്ള നീളമുള്ള മുടി കൂടി ചേര്‍ന്നതോടെ ലുക്ക് പൂര്‍ണമായി.

ഈ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെ ഒട്ടേറെപ്പേരാണ് ജാക്വലിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. അപ്‌സരസിനെ പോലെയുണ്ടെന്നും ഇന്ത്യന്‍ ദേവതയാണെന്നും ഈ സൗന്ദര്യം കാലാതീതമാണെന്നും ആരാധകര്‍ കുറിച്ചു.