
ഇഷാ അംബാനി സുഹൃത്തിന്റെ വിവാഹത്തിനെത്തിയപ്പോൾ | Photo: instagram.com/ambani_update
സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഇഷാ അംബാനിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആഡംബരത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചാണ് മുകേഷ് അംബാനിയുടെ മകള്‍ തന്റെ അടുത്ത സുഹൃത്തിന്റെ വിവാഹത്തിന് എത്തിയത്. അഞ്ച് ലക്ഷം രൂപയിലേറെ വിലയുള്ള ഗൗണാണ് ഇഷ ധരിച്ചത്.
ആഡംബര ബ്രാന്‍ഡായ വാലെന്റീനോയോടുള്ള തന്റെ പ്രേമം ഇഷ പലതവണ പ്രകടിപ്പിച്ചിട്ടുണ്ട്. വാലന്റീനോയുടെ പേസ്റ്റല്‍ ഗ്രീന്‍ നിറത്തിലുള്ള ഗൗണാണ് ഇഷ ധരിച്ചത്. അലെസ്സാന്ദ്രോ മിഷേല്‍ ആണ് ഗൗണ്‍ ഡിസൈന്‍ ചെയ്തത്. ഗൗണ്‍ ധരിച്ച് സുന്ദരിയായി സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന ഇഷാ അംബാനിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലെ ഒരു ഫാന്‍ പേജാണ് പങ്കുവെച്ചത്. 6,000 ഡോളര്‍ അഥവാ ഇന്നത്തെ നിരക്ക് പ്രകാരം 5,33,016 രൂപയാണ് ഗൗണിന്റെ വില എന്നാണ് ഫാന്‍ പേജ് പറയുന്നത്.
ഗൗണിന് യോജിക്കുന്ന മിനിമലായ, എന്നാല്‍ വിലയേറിയ ആഭരണങ്ങളാണ് ഇഷാ അംബാനി അണിഞ്ഞത്. പൂവിന്റെ ആകൃതിയിലുള്ള വജ്രക്കല്ല് പതിച്ച കമ്മലുകള്‍ക്കും വജ്രമോതിരത്തിനുമൊപ്പം കൈയില്‍ സ്വര്‍ണത്തിന്റെ ബ്രേസ്ലറ്റും ഉണ്ടായിരുന്നു.
Content Highlights: Isha Ambani stuns in Valentino gown worth rupees 5,33,016 at friend's wedding
Published: 30 Sept 2025, 09:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented