
ജെന്‍സീയ്ക്ക് ഫാഷന്‍ വെറും ട്രെന്‍ഡല്ല. അവരുടെ ഐഡന്ററ്റിയുടെ ഭാഗം കൂടിയാണ്. സുസ്ഥിര ഫാഷന്‍ നിലപാടുകളും ലിംഗഭേദമില്ലാത്ത ഫാഷന്‍ താത്പര്യങ്ങളുമെല്ലാം ഇതിലുള്‍പ്പെടും. ഫാഷനെ നിര്‍ണയിക്കുന്നതെന്ന് കരുതപ്പെടുന്ന പല അളവുകോലുകളെയും അവര്‍ ഉടച്ചുവാര്‍ത്തുകഴിഞ്ഞു. ബ്രാന്‍ഡുകള്‍ക്ക് പിന്നാലെ പായുന്ന പഴയതലമുറയേ പോലെയല്ല അവര്‍. ജെന്‍സീ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് പുത്തന്‍ ഫാഷന്‍ വിപണി പ്രവര്‍ത്തിക്കുന്നത്. ജെന്‍സീയുടെ ഫാഷനില്‍ ടെക്നോളജിയ്ക്ക് വലിയ സ്വാധീനമുണ്ട്. ജെന്‍സീ ഫാഷനിലെ പുത്തന്‍ ഷോപ്പിങ് മാതൃകകളെ അറിയാം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റിയെ പോലെ വസ്ത്രം ധരിക്കണോ? അതിനുള്ള പരിഹാരം കണ്ടെത്താന്‍ ഇനി എഐ ഷോപ്പിങ് ഏജന്റ് നിങ്ങളെ സഹായിക്കും. ഫാഷന്‍ മേഖലയിലെ എ.ഐ.യുടെ സ്വാധീനം ശക്തമാണ്. ബ്രാന്‍ഡുകളുടെ പിന്നാലെ പോകുന്ന നയന്റീസ് കിഡ്സിനെപ്പോലെയല്ല ജെന്‍സീയുടെ ഫാഷന്‍ താത്പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ബ്രാന്‍ഡുകളേക്കാന്‍ പ്രാമുഖ്യം തങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഫാഷന്‍ സ്റ്റേറ്റ്മെന്റുകളാണ്. അതിനൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും ജെന്‍സീ ഇഷ്ടങ്ങളില്‍ വലിയ രീതിയില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. അതിന്റെ സാധ്യതയെ മുന്നില്‍ കണ്ടാണ് എമിര്‍ താലുവും ബോബി മെയ്‌ലാക്കും ചേര്‍ന്ന് പുതിയ എ.ഐ പവര്‍ഡ് ഫാഷന്‍ സെര്‍ച്ച് പ്ലാറ്റ്‌ഫോമായ വണ്‍ ഓഫ് സ്ഥാപിച്ചിരിക്കുന്നത്.
വണ്‍ ഓഫിന്റെ പ്രവര്‍ത്തനം വളരെ ലളിതമാണ്. വെബ്സൈററില്‍ പോയി ഏത് സെലിബ്രിറ്റിയെയാണ് നിങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതിനുള്ള ഉത്തരം നല്‍കുക. അവരുടെ സ്റ്റൈലിലുള്ള വസ്ത്രങ്ങളെ അടിസ്ഥാനമാക്കി എ.ഐ. ജനറേറ്റഡ് ഉത്പ്പന്നങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കും. നിങ്ങളുടെ ബജറ്റും താത്പര്യവും അനുസരിച്ച് ഇതില്‍ വ്യത്യാസം വരും. ലക്ഷങ്ങള്‍ വിലമതിയുള്ള വസ്ത്രങ്ങള്‍ തുടങ്ങി കുറഞ്ഞ വിലയിലുള്ള ആക്സറീസുള്‍പ്പെടെ ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. സോഷ്യല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമായ എല്‍.ടി.കെ.യുടെ ക്രിയേറ്റര്‍ മാര്‍ക്കറ്റിങ് ട്രെന്‍ഡ്സ് റിപ്പോര്‍ട്ട് അനുസരിച്ച് തൊണ്ണൂറ്റി ഒന്ന് ശതമാനം ജെന്‍സീകളും ഏറ്റവും പുതിയ ട്രെന്‍ഡുകളെക്കുറിച്ച് അറിയാന്‍ സോഷ്യല്‍ മീഡിയ ക്രീയേറ്റര്‍മാരെയാണ് മാതൃകയാക്കുന്നത്.
ഇന്‍സ്റ്റഗ്രാം ഷോപ്പുകളെ പരിചയപ്പെടുത്തുമ്പോള്‍ വണ്‍ഓഫ് പോലുള്ള പ്ലാറ്റുഫോമുകള്‍ ആളുകളുടെ താത്പര്യത്തെയാണ് ഉപയോഗപ്പെടുത്തുന്നത്. ബീറ്റാമോഡിലാണ് പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ബീബര്‍, ബെല്ലാ ഹഡിഡ്, സോഫിയ റിച്ചി ഗ്രെയിന്‍ജ് എന്നിവരുള്‍പ്പെടെ ഏകദേശം 100 ക്രീയേറ്റര്‍മാര്‍ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ സ്റ്റൈലിസ്റ്റുകളായ ഡാനി മിഷേല്‍, അലക്സ് കൂപ്പര്‍ എന്നിവരും ഈ ലിസ്റ്റിലുണ്ട്. ഇവരുടെ സ്റ്റൈല്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയും. ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യുന്ന സെലിബ്രിറ്റി ശൈലികളെ കണ്ടെത്തിയാണ് വണ്‍ ഓഫ് പ്രവര്‍ത്തിക്കുന്നത്. ക്രിയേറ്റര്‍മാരുടെ പേരിനൊപ്പം അവരുടെ സ്‌റ്റൈലും ഫാഷന്‍ താത്പര്യവും സെര്‍ച്ച് ചെയ്യപ്പെടുന്നു. ഓണ്‍ലൈന്‍ സെര്‍ച്ചുകളില്‍ നിന്നാണ് പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ നമ്മുക്ക് മുന്നിലേയ്ക്ക് എത്തുന്നത്.
വണ്‍ഓഫ് അടിസ്ഥാനപരമായി ഒരു ഗെയിമിഫൈഡ് ഫാഷന്‍-കം-സെലിബ്രിറ്റി സെര്‍ച്ച് എന്‍ജിനാണ്. നിങ്ങളുടെ ഉപയോഗം കൂടുന്നത് അനുസരിച്ച് സെര്‍ച്ച് ചെയ്യുന്നതിന്റെ ആവശ്യം തന്നെ കുറഞ്ഞുവരും. വണ്‍ഓഫ് നിങ്ങളെ നന്നായി മനസ്സിലാക്കിക്കഴിഞ്ഞാല്‍, ഉപയോക്താക്കള്‍ക്ക് അവര്‍ അനുകരിക്കാന്‍ താല്‍പ്പര്യമുള്ള ക്രിയേറ്ററിന്റെ സ്റ്റെലിനെ ശൈലിയെ അടിസ്ഥാനപ്പെടുത്തി അവര്‍ക്ക് വാങ്ങാനുള്ള ശുപാര്‍ശകള്‍ ആഴ്ചയില്‍ നല്‍കാനും ഉതിന് സാധിക്കും.
ജെന്‍സീ ഇഷ്ടങ്ങളെ വിപണി നോക്കിക്കാണുന്നത് വലിയ സാധ്യതയായാണ്. അവരുടെ ഇഷ്ടങ്ങളില്‍ 90കളിലെയും 2000-കളുടെ തുടക്കത്തിലെയും ഹിപ്-ഹോപ്പ്, സ്‌പോര്‍ട്‌സ്, റേവ് സംസ്‌കാരം എന്നിവയില്‍ നിന്നുള്ള സ്വാധീനമുണ്ട്. ജെന്‍സീ സ്ട്രീറ്റ്വെയര്‍ ഫാഷന്‍ ട്രെന്‍ഡുകളുടെ രീതി തന്നെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കുക, വിവിധ സ്റ്റൈലുകള്‍ കൂട്ടിക്കലര്‍ത്തുക, ഫാഷനിലെ സാമൂഹിക ഉത്തരാവാദിത്വം നിര്‍വ്വഹിക്കല്‍, വൈവിധ്യം, തുല്യത,ബോഡി പോസിറ്റിവി എന്നിവയെ പ്രതിനിധീകരിക്കുക എന്നിവയൊക്കെയാണ്.
Content Highlights: gen z fashion and ai shopping
Published: 20 May 2025, 09:15 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented