വടകര: ലോകപ്രമേഹദിനത്തിന്റെ ഭാഗമായി സങ്കീര്‍ണ മുക്ത പ്രമേഹ പദ്ധതി നടപ്പിലാക്കുന്നു. നവംബര്‍ 13 ന് ഞായറാഴ്ച ഡയമണ്ട് ഹെല്‍ത്ത് കെയര്‍,എയ്ഞ്ചല്‍സിന്റെയും കേരള എമര്‍ജന്‍സി ടീമിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വടകര സാന്റ്ബാങ്ക്സില്‍ രണ്ട് മണി മുതല്‍ പരിപാടി ആരംഭിക്കും.
എയ്ഞ്ചല്‍സ്- ഡയമണ്ട് ഹെല്‍ത്ത് കെയറിന്റെ സഹകരണത്തോടെ വടകര മുന്‍സിപ്പാലിറ്റിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സങ്കീര്‍ണ മുക്ത പ്രമേഹ പദ്ധതിയുടെ ഉദ്ഘാടനം തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്ക് ഐഡിന്റിറ്റി കാര്‍ഡ് നല്‍കി മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ കെ. പി. ബിന്ദു നിര്‍വഹിക്കും. പ്രമേഹവും പ്രതിരോധവും എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാര്‍ത്ഥികളുടെ പാചക മത്സരവും പവര്‍ പോയിന്റ് പ്രദര്‍ശനവും ഉണ്ടായിരിക്കും.
സൗജന്യ പ്രമേഹ പരിശോധനയും അനുബന്ധ ബോധവല്‍കരണ പരിപാടിയും സംഘടിപ്പിക്കും. പ്രമേഹ ദിന സന്ദേശ വാഹകരായി ബ്ലു ബൈക്ക് റാലി ഡയമണ്ട് ഹെല്‍ത്ത് കെയര്‍ പരിസരത്ത് നിന്നും രണ്ട് മണിക്ക് ആരംഭിക്കും.
Content Highlights: world diabetes day Campaign at Vadakara
Published: 11 Nov 2022, 10:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented