കുറ്റ്യാടി: വേളം പഞ്ചായത്തിലെ കോണിമുക്ക്, ചാമയിൽ, കരുവാണ്ടി ഭാഗങ്ങളിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ നാല് തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.
നായ്ക്കളുടെ കഴുത്തിൽ ആഴത്തിലുള്ള കടിയേറ്റ പാടുകളുണ്ട്. റോഡരികിലും സമീപത്തെ പറമ്പുകളിലുമായാണ് നായ്ക്കളെ ചത്തനിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും അജ്ഞാത ജീവിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. സംഭവത്തോടെ പ്രദേശവാസികൾ ആശങ്കയിലാണ്.
അടുത്തിടെ മരുതോങ്കര, നരിപ്പറ്റ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ പുലിയുടേതിന് സമാനമായ ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. ആ സംഭവങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അയവുവരുന്നതിനിടെയാണ് വേളത്ത് വീണ്ടും അജ്ഞാതജീവിയുടെ ആക്രമണമുണ്ടായത്.
Content Highlights: Four stray dogs were found dead with deep bite marks following suspected attacks by an unidentified animal at Velom in Kozhikode.
Published: 29 Nov 2026, 09:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented