ഓർക്കാട്ടേരി: അടിക്കടിയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം ചോമ്പാല എ.ഇ.ഒ. ഓഫീസ് പ്രവർത്തനം താളംതെറ്റിക്കുന്നു എന്ന് കെ.എസ്.ടി.എ. ചോമ്പാല സബ്ജില്ലാ സമ്മേളനം ആരോപിച്ചു.

To advertise here,

ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാതെയാണ് മുമ്പോട്ടു പോവുന്നത്. ഇതുകാരണം ജീവനക്കാരുടെ സർവീസ് പ്രശ്നങ്ങൾ സമയബന്ധിതമായി ചെയ്തുകിട്ടാത്ത അവസ്ഥയാണ് എന്നും സമ്മേളനം പ്രമേയത്തിലൂടെ പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രഞ്ജിത്ത് ഉദ്ഘാടനംചെയ്തു. സബ്ജില്ല പ്രസിഡന്റ് കെ.എം. സുജിത്ത് കുമാർ അധ്യക്ഷനായി. സെക്രട്ടറി എം. സലീഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ. സുർജിത്ത്, ആർ. ശാരിക, പി.കെ. വിനീഷ്, എസ്.കെ ശ്രീലേഷ്, പി.വി. പ്രശാന്തൻ, എം.പി. സായിജ, വി.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: സുജിത്ത് കുമാർ (പ്രസി.), എം. സലീഷ് കുമാർ (സെക്ര.), പി.കെ. വിനീഷ് (ഖജാ.)