കരിവെള്ളൂർ: കേരള ​േസ്റ്റ​റ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് സമ്മേളനം ഫെബ്രുവരി രണ്ടാംവാരം കരിവെള്ളൂരിൽ നടക്കും. സംഘാടകസമിതി രൂപവത്കരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. ദാമോദര പൊതുവാൾ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി. കൃഷ്ണൻ, കെ.പി. രാജശേഖരൻ, ഇ.പി. വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. രമേശൻ (ചെയ.), കെ. ദാമോദര പൊതുവാൾ (വർ. ചെയ.), പി. കൃഷ്ണൻ (ജന. കൺ.), കെ.പി. രാജശേഖരൻ (കൺ.), കെ. ജനാർദനൻ (ഖജാ.).

To advertise here,