പേരാമ്പ്ര: പട്ടണത്തിലെ ബേക്കറിയിൽ രാത്രിയിൽ കടയടച്ച് പോയ ശേഷം തീപ്പിടിത്തം. പേരാമ്പ്ര ബസ് സ്റ്റാൻഡിന്‌ സമീപത്തെ വാസീസ് ബേക്കറിയിൽആണ് ശനിയാഴ്ച രാത്രി 11.30-ഓടെ തീപ്പിടിത്തം ഉണ്ടായത്. ബേക്കറിക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് വിവരം നൽകിയതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ സേന എത്തി തീ അണയ്ക്കുകയായിരുന്നു. പെട്ടെന്ന് തീയണക്കാൻ കഴിഞ്ഞതിനാൽ കൂടുതൽ അപകടം ഒഴിവായി.

To advertise here,

ഫ്രീസർ കണക്ട് ചെയ്ത സ്വിച്ച് ബോർഡ് കത്തിയാണ് തീപ്പിടിത്തം ഉണ്ടായത്. ഫ്രീസറിലേക്കും തീപടർന്നു. ബസ് സ്റ്റാൻഡ്‌ പരിസരത്ത് കുറ്റ്യാടി കോഴിക്കോട് റോഡിൽ തന്നെ ആയതിനാൽ പുക ഉയരുന്നത് പെട്ടെന്ന് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത് രക്ഷയായി.