
കോഴിക്കോട്: കിനാലൂർ ഗവ. യു.പി. സ്കൂൾ നൂറാംവാർഷികം ‘ശത പ്രഭ’യോടനുബന്ധിച്ച് സംഘടിപ്പിച്ച സബ്ജില്ലാതല ചെസ് ടൂർണമെൻറ് ബാലുശ്ശേരി എസ്.ഐ. ജയമോദ് ഉദ്ഘാടനംചെയ്തു. പനങ്ങാട് ഗ്രാമപ്പഞ്ചായത്ത് അംഗം നിഷാ ഗോപിനാഥ് അധ്യക്ഷയായി. പ്രധാനാധ്യാപിക കെ.ബി. ശ്രീജ ആമുഖപ്രഭാഷണം നടത്തി. ശതപ്രഭ ചെയർമാൻ ദേവദാസ് എം.പി., സ്റ്റാഫ് സെക്രട്ടറി പി.എം. സോമൻ, ചെസ് പരിശീലകൻ ജോഷിത്, പി.ടി.എ. പ്രസിഡന്റ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
മുപ്പതിലധികം കുട്ടികൾ പങ്കെടുത്ത ടൂർണമെന്റിൽ
കെ.കെ. ആദിൽ (ഉള്ളിയേരി എ.യു.പി.എസ്.), എ.പി. മുഹമ്മദ് യാസീൻ (ജി.എം.യു.പി.എസ്. പൂനൂർ), കെ.പി. ഇഷാൻ (ജി.യു.പി.എസ്. കിനാലൂർ), ഇ.കെ. ഹരിദേവ് (കരുണാറാം എ.യു.പി.എസ്.), ഹെർഷൽ (ജി.യു.പി.എസ്. ഉണ്ണികുളം) എന്നിവർ ഒന്നുമുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് ട്രോഫികളും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും വിതരണംചെയ്തു.
Content Highlights: A sub-district chess tournament was held in Kozhikode as part of the centenary celebrations of Kinaloor Government UP School.
Published: 29 Nov 2026, 09:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented