
നാദാപുരം: പുതിയകാലത്ത് സിലബസിനുപുറത്ത് സഞ്ചരിക്കുമ്പോഴാണ് അധ്യാപകൻ മികച്ച അധ്യാപകനും വിദ്യാർഥി മികച്ച വിദ്യാർഥിയുമായി മാറുന്നതെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ. കേവലം പാഠപുസ്തകത്തിലെ അക്ഷരങ്ങൾ പകർന്നുകൊടുക്കുന്നവരെ പുതിയ അധ്യാപകരെന്ന വിശേഷണത്തിന് പൂർണമായും അർഹരാണെന്ന് പറയാൻ സാധിക്കില്ല.
പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂൾ മീഡിയ ക്ലബ്ബിന്റെ നേത്യത്വത്തിൽ നടന്ന ഫോട്ടോഗ്രഫി, വീഡിയോഗ്രഫി ഏകദിന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്ലസ്‌ടുപരീക്ഷയിൽ ഉന്നതവിജയം നേടിയ മീഡിയ ക്ലബ് അംഗങ്ങളായ ഹന്ന സക്കിയ്യ, ഫിദ ഫാത്തിമ, ജെ.പി. സഹറ, എം. മിസ്ന എന്നിവർക്കും ഉപജില്ലയിലെ അധ്യാപകർക്കായി സ്‌കൂളിലെ മീഡിയ ക്ലബ് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ ജേതാക്കളായ അധ്യാപകരായ കെ.വി. ജാബിർ(പുളിയാവ് സ്കൂൾ), സജീർ പിലാറയിൽ(വാണിമേൽ എം.യു.പി), ആർ. റോഹൻ(പേരോട് സ്കൂൾ) എന്നിവർക്കുമുള്ള ഉപഹാരം എം.എൽ.എ കൈമാറി. പ്രിൻസിപ്പൽ എ.കെ. രഞ്ജിത്ത് അധ്യക്ഷനായി.
ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് (ഓട്ടോണമസ്) മീഡിയവിഭാഗം മേധാവി അരുൺ ജോൺ മാണി, സീനിയർ ഫാക്കൽറ്റി എം.പി. ആന്റണി എന്നിവർ ക്ലാസെടുത്തു.
സ്കൂൾകമ്മിറ്റി വൈസ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ്, കെ.പി. മുഹമ്മദ്, ഇസ്മായിൽ വാണിമേൽ, പി. ഷാഹിന, ഹെഡ്‌മാസ്റ്റർ പണാറത്ത് ഹാരിസ്, നാസർ കൊടോളി, കെ. സിറാജ്, ഒ. സഫിയ, ആർ. റോഹൻ, ആര്യമ്പത്ത് അസീസ് തുടങ്ങിയവർ സംസാരിച്ചു.
Content Highlights: MLA Parakkal Abdulla inaugurated a photography and videography camp organised by the Media Club at Perode MIM Higher Secondary School in Nadapuram.
Published: 29 Nov 2026, 07:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented