തിരുവള്ളൂർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക് സയൻസുമടക്കമുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന്റെ തുടക്കമാണ് സർക്കാർ പ്രഖ്യാപിച്ച ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്‌കൂൾ സംഘടിപ്പിച്ച പ്രതിഭകളെ ആദരിക്കുന്ന ‘നക്ഷത്രസംഗമം’ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

പാറക്കൽ അബ്ദുല്ല എം.എൽ.എ. അധ്യക്ഷനായി.

സർവീസിൽനിന്ന്‌ വിരമിക്കുന്ന പ്രിൻസിപ്പൽ പ്രസീത കൂടത്തിൽ, എം. സുധീർ കുമാർ, സി. പ്രകാശൻ എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി.

അക്ഷരാദരം, എസ്.പി.സി. ആൻഡ് പ്ലസ് വൺ ബാച്ച് ലോഞ്ചിങ്, ഓഡിറ്റോറിയം സമർപ്പണം, പൂർവാധ്യാപക-വിദ്യാർഥിസംഗമം, ഗന്ധൽസന്ധ്യ എന്നിവയും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എൽ.വി. രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് സബിത മണക്കുനി, ചുണ്ടയിൽ മൊയ്തു ഹാജി, പി.കെ സമീറ, നാണു കൂമുള്ളി, റഫീഖ് മലയിൽ, വി.എം സുരേന്ദ്രൻ, കെ.പി വൃന്ദ, മുഹമ്മദ് മേച്ചേരി,

പ്രദീപ് നാലുപുരക്കൽ തുടങ്ങിയവർ സംസാരിച്ചു.