ഹാർബർ മുക്കാളി അടിപ്പാത സമരം 150-ാം ദിവസം

To advertise here,

പണിതടഞ്ഞ് സമരസമിതി പ്രതിഷേധം

ചോമ്പാല : മുക്കാളി ഹാർബർ റോഡിൽ ദേശീയപാതയിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞദിവസം കളക്ടറേറ്റിൽ നടന്ന ചർച്ചയുടെയും തുടർന്ന് നടത്തിയ സ്ഥലപരിശോധനയുടെയും തീരുമാനംവരാതെ സ്ഥലത്ത് റോഡ് പണി തുടങ്ങിയത് സമരസമിതി തടഞ്ഞു.

കഴിഞ്ഞ 150 ദിവസമായി അടിപ്പാത ആവശ്യപ്പെട്ട് പന്തൽകെട്ടി പ്രതിഷേധസമരം നടന്നുവരുകയാണ് ഇവിടെ. ഉച്ചയോടെ ജെ.സി.ബി.യും ലോറിയും വന്ന് മണ്ണെടുപ്പ് നടത്തുകയായിരുന്നു. വിവരമറിഞ്ഞ് കെ.കെ. രമ എം.എൽ.എ., ബ്ളോക്ക് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ, എൽ.ഡി.എഫ്. പഞ്ചായത്ത് കൺവീനർ എം.പി. ബാബു, ബ്ളോക്ക് അംഗം ജലജാ വിനോദ്, വാർഡ് അംഗം അനിത പിലാക്കണ്ടി, റോഡ് നിർമാണ കമ്പിനി പ്രതിനിധികൾ എന്നിവർ സ്ഥല​ത്തെത്തി.

അടിപ്പാതയെക്കുറിച്ച് തീരുമാനമാവാതെ പണിതുടങ്ങേണ്ട എന്ന നിലപാടിൽ എല്ലാവരും പിരിഞ്ഞുപോയി. തുടർന്ന് സമരപ്പന്തലിൽ നടന്ന യോഗത്തിൽ കെ.കെ. രമ, കോട്ടയിൽ രാധാകൃഷ്ണൻ, എം.വി. ബാബു, ജലജാ വിനോദ്, അനിത പിലാക്കണ്ടി, എം.വി. ജയപ്രകാശ്, എ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.