കൊയിലാണ്ടി : ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ മികച്ച പരിപാടിയാണ് ഇൻക്ലൂസീവ് സ്പോർട്സ് എന്ന് കെ. പ്രവീൺകുമാർ എം.എൽ.എ. പറഞ്ഞു.

To advertise here,

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന്റെ മുന്നോടിയായുള്ള ഇൻക്ലൂസീവ് സ്പോർട്സ് ഫുട്ബോൾ പരിശീലനക്യാമ്പ് പന്തലായനി ബി.ആർ.സി.യിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ അധ്യക്ഷനായി.

പന്തലായനി ബി.പി.സി. നാസിബ് കരുവോത്ത്, ഡോ. നിസാർ ചേലേരി, കെ.എം. നജീബ്, എം. ദൃശ്യ, പി. ഷമീർ, ഷമീം, പ്രമോദ് കുമാർ, സുരേഷ് ബാബു, പി.വി. വേണുഗോപാൽ, നീതു കൃഷ്ണ, രസിത എന്നിവർ സംസാരിച്ചു.

 

കൊയിലാണ്ടി മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് പരിശീലനം നടക്കുന്നത്.

25, 26 തീയതികളിൽ നടക്കുന്ന സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായാണ് ഇൻക്ലൂസീവ് സ്പോർട്സ് നടക്കുന്നത്. ഇതിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായാണ് ഈ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനതലത്തിൽ മാറ്റുരയ്ക്കുന്നതിനായി 30 ഭിന്നശേഷിക്കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.