കണ്ണൂർ : കേരളാ യോഗ അസോസിയേഷനും ഇന്ത്യൻ യോഗ ഫെഡറേഷനും ചേർന്ന് ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. കൂത്തുപറമ്പ് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ശിവം ഉദ്ഘാടനം ചെയ്തു. ജില്ലാ യോഗാ അസോസിയേഷൻ പ്രസിഡന്റ് ഡോ. വി.വി. ചന്ദ്രൻ അധ്യക്ഷനായി.

To advertise here,

എട്ട് വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ പി. ആദിനാദും ഗേൾസ് വിഭാഗതതിൽ എൻ. ആൻമിയയും ഒന്നാം സ്ഥാനം നേടി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ ടി.എൻ. അഷിത്ത്, ഗേൾസ് വിഭാഗത്തിൽ ആൽബിന മറിയ പ്രിൻസും ഒന്നാമതെത്തി.

 

സീനിയർ ഗേൾസ് (18-24 വയസ്സ്) വിഭാഗത്തിൽ ഋതുവർണ രാജീവൻ ഒന്നാമതെത്തി. സീനിയർ ബോയ്സ് (24-30) മുഹമ്മദ് അമീനും സീനിയർ ഗേൾസിൽ (24-30) നയന സജിത്തുമാണ് ഒന്നാമത്. മാസ്റ്റേഴ്സ് മെൻ( 30-40 വയസ്സ്) വിഭാഗത്തിൽ പി. മനീഷ്, എൽഡേർലി വുമൺ (30-40 വയസ്സ്) വിഭാഗത്തിൽ ജിജി ജോർജ്, മാസ്റ്റേഴ്സ് മെൻ (40-50) വിഭാഗത്തിൽ അനീഷ് കോറോത്ത്, മാസ്റ്റേഴ്സ് വിമെൻ (40-50) വിഭാഗത്തിൽ ജി. സോജ, മാസ്റ്റേഴ്സ് മെൻ (50-60) വിഭാഗത്തിൽ വി. സുരേന്ദ്രൻ, മാസ്റ്റേഴ്സ് വിമെൻ (50-60) വിഭാഗത്തിൽ സജിത പുതിയാണ്ടി, സീനിയർ മാസ്റ്റേഴ്സ് മെൻ വിഭാഗത്തിൽ പി. ലക്ഷ്മണൻ, സീനിയർ മാസ്റ്റേഴ്സ് വിമെൻ വിഭാഗത്തിൽ കെ. സൗദാമിനി എന്നിവർ ഒന്നാമതെത്തി.

യോഗസ്ഥാപനങ്ങളുടെ വിഭാഗത്തിൽ ചിറക്കൽ സോഹം യോഗ പഠനകേന്ദ്രം ചാമ്പ്യന്മാരായി. സ്കൂളുകളുടെ വിഭാഗത്തിൽ കണ്ണൂർ കേന്ദ്രീയ വിദ്യാലയം ചാമ്പ്യന്മാരായി. മത്സരങ്ങളിൽ ആറാം സ്ഥാനത്ത് എത്തുന്നവർക്കുവരെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. സൂര്യനമസ്കാരമത്സരം, ജില്ലാതല യോഗ ക്വിസ് എന്നിവയും സംഘടിപ്പിച്ചു. ജില്ലാ യോഗ അസോസിയേഷൻ സെക്രട്ടറി എ. ഷൈജു, സി. ഹിബ ഫാത്തിമ, സുദീപ് തൂണോളി, സ്വാമി ആത്മചൈതന്യ, രഞ്ജിത് സർക്കാർ, കാദിർ ഗുരുക്കൾ, പി.പി. പ്രശാന്ത് എന്നിവർ സംസാരിച്ചു.