വില്യാപ്പള്ളി : എസ്.എം.എ. ബാധിതരായ കല്ലുരുട്ടിയിലെ പിഞ്ചുകുട്ടികളുടെ ചികിത്സയ്ക്കായി പാട്ടുപാടി പണം സമാഹരിച്ച് ഗ്രാമകേളിയും വില്യാപ്പള്ളി സുന്ദരകലാസമിതിയും. ശനിയാഴ്ച രാവിലെ കാലത്ത് വില്യാപ്പള്ളിയിൽനിന്നാരംഭിച്ച പാട്ടുവണ്ടി വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തിയശേഷം വടകര പുതിയ സ്റ്റാൻഡിൽ സമാപിച്ചു. ആയഞ്ചേരി, തിരുവള്ളൂർ, തോടന്നൂർ, ചെമ്മരത്തൂർ, മയ്യന്നൂർ, ഓർക്കാട്ടേരി, പഴയ ബസ് സ്റ്റാൻഡ്, എന്നിവിടങ്ങളിൽ പാട്ടുവണ്ടിയെത്തി. എല്ലായിടത്തും ജനം പാട്ടുവണ്ടിയെ വരവേറ്റു.
വില്യാപ്പള്ളിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ ഒതയോത്ത് ഫ്ലാഗ് ഓഫ് ചെയ്തു. പി.കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ തട്ടാംകുനി, വികസന സ്ഥിരംസമിതി ചെയർമാൻ ടി.എൻ. മനോജ്, പി. കിരൺജിത്ത്, എ.പി. അമർനാഥ്, മുണ്ടോളി രവി, എൻ. ശങ്കരൻ, എൻ.എം. രാജീവൻ, കെ.പി. വാസു, മലയിൽ ബാലകൃഷ്ണൻ, ശ്രീജേഷ് കൊറ്റിയാവള്ളി തുടങ്ങിയവർ സംസാരിച്ചു.
Published: 15 Nov 2026, 01:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented