കല്പറ്റ : വയനാട് അഗ്രി, ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന വയനാട് ഫ്‌ളവർ ഷോയുടെ ലോഗോ കളക്ടർ വി. ചെൽസാസിനി പ്രകാശനം ചെയ്തു. ഫ്‌ളവർ ഷോ 27 മുതൽ ജനുവരി രണ്ടു വരെ കല്പറ്റ ഫ്‌ളവർ ഷോ നഗരിയിൽ നടക്കും.

To advertise here,

കല്പറ്റ ബൈപ്പാസ് റോഡിലുള്ള ആറ് ഏക്കറോളം വരുന്ന ഫ്‌ളവർഷോ ഗ്രൗണ്ടിൽ ഏകദേശം 50,000 ചതുരശ്ര അടി സ്ഥലത്ത് ഒരുക്കുന്ന വൈവിധ്യമാർന്ന പുഷ്പങ്ങളുടെ നിരയാണ് ഇത്തവണ സജ്ജീകരിക്കുന്നത്. ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ അപൂർവയിനം പുഷ്പങ്ങളും അലങ്കാരച്ചെടികളും ഫ്‌ളവർ ഷോയുടെ പ്രധാനാകർഷണമായിരിക്കും. ഫ്‌ളവർ ഷോയോടനുബന്ധിച്ച് ഒരുക്കുന്ന ആമസോൺ ഫോറസ്റ്റ് വന്യതയുടെയും പ്രകൃതിസൗന്ദര്യത്തിന്റെയും വേറിട്ടൊരു അനുഭവം സന്ദർശകർക്ക് സമ്മാനിക്കും. ഗോസ്റ്റ് ഹൗസ്, മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വൈവിധ്യമാർന്ന അമ്യൂസ്‌മെന്റ് റൈഡുകളും വിനോദ പരിപാടികളും മേളയ്ക്ക് മാറ്റുകൂട്ടും. കൂടാതെ സെൽഫി പോയിന്റ് കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനം, വിദ്യാർഥികൾക്കും സ്ത്രീകൾക്കും പൊതുജനങ്ങൾക്കുമായുള്ള വിവിധ മത്സരങ്ങളും നടക്കും. വിവിധ ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ബിസിനസ് സ്റ്റാളുകൾ, നഴ്‌സറി സ്റ്റാളുകൾ, ഹോർട്ടികൾച്ചർ, കൃഷി അനുബന്ധ സെമിനാറുകൾ, പ്രദർശനങ്ങൾ, ഫുഡ് കോർട്ട് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റുമാരായ ജോണി പാറ്റാനി, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ബി.ജെ. സീമ, സെക്രട്ടറി വി.പി. രത്‌നരാജ്, അഷ്‌റഫ് വേങ്ങാട്, കെ.കെ.എസ്. നായർ, കെ. പ്രകാശൻ, ഹൈദ്രു, ജാക്‌സൻ ജോർജ്, ഷാഫി എന്നിവർ പങ്കെടുത്തു. ഫോൺ: 9447162784, 8075336277.