മുക്കം : “കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്, ലഹരിക്ക് അടിമപ്പെട്ട് ജീവിതം നശിപ്പിക്കാതെ നല്ല പൗരരായി വളരണം”-കുട്ടികളുടെ പ്രധാനമന്ത്രി ഇഷ സിത്താര ശിശുദിനസന്ദേശത്തിൽ പറഞ്ഞു. വേദിയിലും സദസ്സിലും നിറഞ്ഞ ​െ​െകയടി. ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ മണാശ്ശേരി ഗവ. യു.പി. സ്കൂളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം സംഘാടക മികവുകൊണ്ടും അവതരണ ശൈലികൊണ്ടും ശ്രദ്ധേയമായി.

To advertise here,

ജില്ലാ ശിശുക്ഷേമസമിതി നേര​േത്ത നടത്തിയ പ്രസംഗമത്സരങ്ങളിലൂടെ തിരഞ്ഞെടുത്ത കുട്ടിനേതാക്കളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. പരിപാടിയുടെ ഭാഗമായി നടത്തിയ ശിശുദിനറാലി മുക്കം നഗരസഭാ കൗൺസിലർ കെ. ബാബു ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വടകര സെയ്ന്റ്‌ ആന്റണീസ് സ്കൂളിലെ വിദ്യാർഥിനി ഇഷ സിത്താര ഉദ്ഘാടനംചെയ്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പൊക്കുന്ന് ജി.യു.പി സ്കൂളിലെ വിദ്യാർഥിനി കെ.പി. ഹിന ഫാത്തിമ അധ്യക്ഷയായി.

ജില്ലാതല ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ രചന, ക്വിസ്, പ്രസംഗ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. ശിശുദിന സ്റ്റാമ്പിന്റെ ജില്ലാതല പ്രകാശനം സംസ്ഥാന ശിശുക്ഷേമസമിതി ജോയിന്റ് സെക്രട്ടറി മീരാ ദർശക് നിർവഹിച്ചു. വാണിമേൽ എ.എം.യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആദിൽ അമീൻ സ്റ്റാമ്പ് ഏറ്റുവാങ്ങി.

​േപ്രാവിഡൻസ് സ്കൂളിലെ വിദ്യാർഥിനി എം.ടി. ദിയാ മെഹറിൻ, മുക്കം നഗരസഭാ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ബിന്ദു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ, ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി പി. ശ്രീദേവ്, വൈസ് പ്രസിഡന്റ് പി. സുന്ദരൻ, കെ. വിജയൻ, ജോ. സെക്രട്ടറി കെ. സുധീർ കുമാർ, മണാശ്ശേരി ഗവ. യു.പി. സ്കൂൾ പ്രധാനാധ്യാപിക ബബിത എന്നിവർ സംസാരിച്ചു.