പൊഴുതന : സംസ്ഥാന സർക്കാർ ഗോത്രമേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുവേണ്ടി നടപ്പാക്കുന്ന തേൻമിഷൻ സുഗന്ധഗിരിയിൽ ആദ്യഘട്ടത്തിൽത്തന്നെ നടപ്പാക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ്. സുഗന്ധഗിരിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാൻ പ്രിയങ്കാഗാന്ധി എം.പി. മുന്നോട്ടുവെച്ച നിർദേശത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. വെള്ളിയാഴ്ച സുഗന്ധഗിരി അമ്പ ജി.എൽ.പി.എസിലെത്തിയ പ്രിയങ്കാഗാന്ധി എം.പി.യെ ആദിവാസിനൃത്തത്തോടെയാണ് സ്ത്രീകൾ സ്വീകരിച്ചത്.

To advertise here,

 

തേൻശേഖരണത്തിനും സംസ്‌കരണത്തിനും പരിശീലനംനൽകുകയും വിപണി കണ്ടെത്തുകയും ചെയ്യുന്ന പദ്ധതിയാണ് തേൻമിഷൻ.

കൈവശരേഖയുള്ള ഭൂമിക്ക് പട്ടയംനൽകണമെന്ന് പ്രാദേശികവാസികൾ എം.പി.യോട് ആവശ്യപ്പെട്ടു. വികസനപദ്ധതികൾക്ക് വനംവകുപ്പിന്റെ എൻ.ഒ.സി. ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും പൊതു ആവശ്യങ്ങൾക്കായി നീക്കിവെച്ച ഭൂമി ഉപയോഗിക്കാതെ കിടക്കുന്നിടത്ത് പുതിയ പദ്ധതികൾ നടപ്പാക്കണമെന്നും എം.പി. പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാകൃഷ്ണൻ, കളക്ടർ വി. ചെൽസാസിനി, ഡി.സി.സി. പ്രസിഡന്റ് ടി.ജെ. ഐസക്, പഞ്ചായത്ത് പ്രസിഡന്റ് നാസർ കാതിരി, വൈസ് പ്രസിഡന്റ് സുധ അനിൽ, കെ.വി. രാമൻ, എബിൻ മുട്ടപ്പള്ളി, സുനീഷ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.