വീതികുറഞ്ഞ വഴികൾ കീഴടക്കി ഭാരവാഹനങ്ങൾ
പോലുമാകാതെ വലഞ്ഞ് നാട്ടുകാരുടെ വാഹനങ്ങൾ. ഇരുചക്രവണ്ടികൾക്ക് പോലുംരക്ഷയില്ല.
കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറ ഗവ. ഹോമിയോ ആശുപത്രി റോഡാണ് ഭാരവാഹനങ്ങൾ കൈയടക്കുന്നത്. സദാസമയവും ക്രഷറിയിലേക്കുളള വാഹനങ്ങൾ ചീറിപ്പായുന്ന റൂട്ടിൽ ആശുപത്രിയിലേക്കുള്ള രോഗികൾ ഉൾപ്പെടെയുളളവർ പെടാപ്പാടുപെടുകയാണ്. കാൽനടയാത്ര പോലും അസാധ്യം. പൊടിശല്യവും രൂക്ഷം. നാട്ടുകാരുടെ ഒട്ടേറെ പരാതികളാണ് ഇതിനകം കളക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ഗ്രാമപ്പഞ്ചായത്ത്, കോടതി എന്നിവിടങ്ങളിലം മറ്റും പോയത്. പരിശോധനകൾ നടത്തുന്നതിൽ കവിഞ്ഞ് നടപടിയുണ്ടാകുന്നില്ല.
റോഡിന് വീതി കേവലം മൂന്ന് മീറ്റർ...
കൂടരഞ്ഞി-കൂമ്പാറ പ്രധാന റോഡിൽനിന്ന് ഗവ. ഹോമിയോ ആശുപത്രിയിലേക്കുള്ള നൂറു മീറ്റർ ദൈർഘ്യത്തിലാണ് യാത്രാദുരിതം. കേവലം മൂന്ന് മീറ്ററാണ് വീതി. ക്രഷർ പ്രവർത്തിക്കുന്നതിന് റോഡിന് ചുരുങ്ങിയത് എട്ടുമീറ്റർ വീതിയെങ്കിലും വേണമെന്നാണ് ചട്ടം. പതിറ്റാണ്ടുകൾ പഴക്കമുണ്ട് റോഡിനും ക്രഷറിനും. ക്രഷറിലേക്കുള്ള റോഡിന് നിശ്ചിതവീതി വേണമെന്നാണ് ചട്ടം. എന്നാൽ മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് അംഗീകാരം നേടിയെടുത്തതാണ് നിലവിലെ റോഡ്. പൊന്നുംവിലയുള്ള സ്ഥലം സൗജന്യമായി വിട്ടുനൽകുന്നതിൽ നാട്ടുകാർക്കും താത്പര്യമില്ല. ഭാരവാഹങ്ങൾ നിയന്ത്രിക്കുക മാത്രമാണ് രക്ഷയെന്ന് ഇവർ പറയുന്നു.
ആശുപത്രിയിലെത്തുന്നവർക്കു പുറേമ 25-ഓളം കുടുംബങ്ങളുടെ വഴിയാണ് മുട്ടിയത്. മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികളെല്ലാം പ്രശ്നത്തിന് ശാശ്വതപരിഹാരംകാണാതെ ക്വാറി ഉടമകളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് ഇവരുടെ ആക്ഷേപം. നാട്ടുകാരനായ തുണ്ടിപ്പമ്പിൽ മനോജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിന്മേൽ ഹിയറിങ് കോടതി പഞ്ചായത്തിന് നിർദേശം നൽകിയിട്ട് ഒരു മാസം പിന്നിട്ടെങ്കിലും നടപടി വൈകുകയാണ്.
Published: 18 Nov 2026, 03:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented