താമരശ്ശേരി : ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസം ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എം.കെ. രാഘവൻ എം.പി. 2024-25 വർഷത്തെ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് താമരശ്ശേരി കെടവൂർ എം.എം.എ. എൽ.പി. സ്‌കൂളിന് അനുവദിച്ച ലാപ്‌ടോപ്പുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾക്ക് ദൃശ്യപിന്തുണയോടെ പാഠാനുഭവങ്ങൾ അനുഭവവേദ്യമാക്കുന്നതിനായി 1.45 ലക്ഷം രൂപ വിനിയോഗിച്ചാണ് ലാപ്‌ടോപ്പുകൾ അനുവദിച്ചത്.

To advertise here,

താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി അധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ മൈമൂന ഹംസ, താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ വി.ആർ. കാവ്യ, ബ്ലോക്ക് പഞ്ചായത്തംഗം പി. ഗിരീഷ് കുമാർ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഷീജ ദിലീപ്, രത്‌നവല്ലി, കെ.സി. ജ്യോതി, പ്രധാനാധ്യാപിക പി. ദിൽഷ, പി.ടി.എ. പ്രസിഡന്റ് കെ.കെ. സാജിർ, അസ്മ രിഫായി, പി.കെ. നസീമ എന്നിവർ സംസാരിച്ചു.

: ചെമ്പ്ര ഗവ. എൽ.പി. സ്‌കൂളിൽ എം.കെ. രാഘവൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നനുവദിച്ച ലാപ്ടോപ്പുകളുടെ പ്രവർത്തനോദ്ഘാടനം നടത്തി. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി അധ്യക്ഷയായ ചടങ്ങിൽ ലാപ്‌ടോപ്പുകളുടെ പ്രവർത്തനോദ്ഘാടനം എം.കെ. രാഘവൻ എം.പി. നിർവഹിച്ചു. വിദ്യാരംഗം നാടൻപാട്ട് മത്സരത്തിലെ ഉപജില്ലാതല വിജയി സാരംഗി ഷിബുവിനുള്ള സമ്മാനദാനം എം.കെ. രാഘവൻ എം.പിയും, ശാസ്ത്രമേളയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള സമ്മാനവിതരണം നസീറ ഷെരീഫും നിർവഹിച്ചു. പ്രധാനാധ്യാപിക ഷീജ, പി.ടി.എ. പ്രസിഡന്റ് പി. മുനീർ, നവാസ് ഈർപ്പോണ, മൈമൂന ഹംസ, വി.ആർ. കാവ്യ, പി. ഗിരീഷ് കുമാർ, കെ.പി. രാജേന്ദ്രൻ, പി. നാസർ, പി.കെ. സത്യൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.