കടകശ്ശേരി : പഠിച്ചകാലത്തെ അറിവുകൾക്കുള്ളിൽ കുരുങ്ങിക്കിടക്കാതെ കാലത്തിന്റെ സഞ്ചാരത്തിനൊപ്പം മുന്നേറി വർത്തമാനകാലത്തെ വിജ്ഞാനം പകർന്നുനൽകുന്നവരായി അധ്യാപകർ മാറണമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. കടകശ്ശേരി ഐഡിയൽ സ്കൂളിൽ സ്റ്റാഫ് ദിനാചരണവും അവാർഡ്ദാനച്ചടങ്ങും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂളിലെ മികച്ച അധ്യാപകനുള്ള 75,000 രൂപയും ശില്പവുമടങ്ങുന്ന പുരസ്കാരം ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം. സെന്തിൽകുമരന് മന്ത്രി സമ്മാനിച്ചു. സംസ്ഥാന സ്കൂൾ കായികമേളയിൽ അഞ്ചാം തവണയും സ്കൂളിനെ ചാമ്പ്യന്മാരാക്കാൻ ടീമിനെ പ്രാപ്തരാക്കിയ പരിശീലകർക്ക് മാനേജ്മെന്റ് ഏർപ്പെടുത്തിയ രണ്ടുലക്ഷം രൂപവീതമുള്ള പാരിതോഷികം ടീം മാനേജർ ഷാഫി അമ്മായത്ത്, ചീഫ് കോച്ച് നദീഷ് ചാക്കോ, സീനിയർ കോച്ച് ടോമി ചെറിയാൻ, കെ.പി. അഖിൽ, ഹാരിസ് റഹ്മാൻ എന്നിവർ ഏറ്റുവാങ്ങി.
നാഷണൽ യൂത്ത് അവാർഡ് ജേതാവ് ഫാസിൽ മാജിദ്, മികച്ച ഡ്രൈവർ ദാസൻ കടകശ്ശേരി, മികച്ച ഹൗസ് കീപ്പിങ് സ്റ്റാഫ് പി. നിഷ, മികച്ച വാഹന അറ്റൻഡന്റ് കെ. സുബൈർ എന്നിവർക്കും മന്ത്രി കാഷ് അവാർഡും മെമന്റോയും സമ്മാനിച്ചു. ജോലിയിൽ പത്തുവർഷം പൂർത്തിയാക്കിയവർക്കുള്ള ഉപഹാരങ്ങൾ മലയാള സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ വിതരണംചെയ്തു. ട്രസ്റ്റ് ചെയർമാൻ പി. കുഞ്ഞാവുഹാജി അധ്യക്ഷനായി. വി.എസ്. ജോയ് എം.എൽ.എ., കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ, മജീദ് ഐഡിയൽ, ഉമ്മർ പുനത്തിൽ, അഡ്വ. അബ്ദുൽ ഗഫൂർ, എസ്. സുധീഷ്, ആയിഷ സിദ്ദീഖ, പ്രിയ അരവിന്ദ്, ഡോ. ഫിറോസ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരുടെ കലാപരിപാടികൾ നടന്നു.
Published: 18 Nov 2026, 03:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented