അത്തോളി: കെ.എസ്.എസ്.പി.യു. മൊടക്കല്ലൂർ യൂണിറ്റ് കൂമുള്ളിയിൽ നിർമിച്ച പെൻഷൻഭവന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി നിർവഹിച്ചു. കുടുംബസംഗമം അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ ഉദ്ഘാടനംചെയ്തു. മുതിർന്ന പെൻഷൻകാരെ ജില്ലാ പ്രസിഡന്റ് കെ.വി. ജോസഫ് ആദരിച്ചു. അന്താരാഷ്ട്ര ഫെലോഷിപ്പുകൾ നേടിയ ജി.എൻ. അഞ്ജനയ്‌ക്ക് യൂണിറ്റിന്റെ ഉപഹാരം അദ്ദേഹം കൈമാറി. യൂണിറ്റിന്റെ ഭാരവാഹികളായിരുന്ന അന്തരിച്ച വി. കണാരക്കുട്ടി, ടി. രാമൻ നായർ, ബാലൻ കുന്നത്തറ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം ജില്ലാ വൈസ് പ്രസിഡന്റ് ഇ. ബാലൻനായർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി. ജനാർദനൻനായർ അധ്യക്ഷത വഹിച്ചു. എൻ. സുമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗീത മപ്പുറത്ത്, വത്സല കോടിയാറമ്പത്ത്, സബിത പവിത്രം, കുഞ്ഞായൻകുട്ടി എ.കെ., കാഞ്ഞിക്കാവ് ഭാസ്കരൻ, പി.വി. ഭാസ്കരൻകിടാവ്, കാർത്തിക എം., ടി. ദേവദാസൻ, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് പെൻഷൻ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധകലാപരിപാടികൾ അരങ്ങേറി.
Content Highlights: KSSPU Modakkallur unit inaugurated its newly built Pension Bhavan and organised a family meet at Koomulli near Atholi.
Published: 29 Nov 2026, 07:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented