വടകര: മഹാത്മാ ദേശസേവാട്രസ്റ്റിന്റെ നേതൃത്വത്തിൽ ‘തപിക്കുന്ന ലോകം, പോംവഴി..?’ എന്ന സന്ദേശവുമായി 2027 ഫെബ്രുവരി 11 മുതൽ 15 വരെ വടകര ടൗൺഹാളിൽ നടത്തുന്ന ഹരിതാമൃതം പരിപാടിയുടെ സംഘടകസമിതി രൂപവത്‌കരിച്ചു. യോഗത്തിൽ ഹരിതാമൃതം ചെയർമാൻ പി.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. ടി. ശ്രീനിവാസൻ രൂപരേഖ അവതരിപ്പിച്ചു. ഗ്രന്ഥശാലാസംഘം ജോയിന്റ്‌ സെക്രട്ടറി മനയത്ത് ചന്ദ്രൻ, കെ.കെ. മഹമ്മൂദ്, പി.പി. ഉണ്ണികൃഷ്ണൻ, ടി.കെ. ജയപ്രകാശ്, മണലിൽ മോഹനൻ, ഇ. നാരായണൻ നായർ, കെ.പി. ചന്ദ്രശേഖരൻ, എം.പി. ഗംഗാധരൻ, പുറന്തോടത്ത് ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

To advertise here,

ഭാരവാഹികൾ: പി.കെ. ശശി (ചെയ.), വി.പി. രമേശൻ (ജന. കൺ.), പി.പി. പ്രസീത് കുമാർ (ഖജാ.).