ശബരിമല: നിയമസഭാ പരിസ്ഥിതിസമിതി ശബരിമലയിൽ സന്ദർശനത്തിനെത്തിയ പമ്പയിലെ മണപ്പുറം, ത്രിവേണി ഭാഗങ്ങളിൽ പുഴയിൽ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങൾ നീക്കി. റവന്യൂ വകുപ്പ് മുൻകൈയെടുത്താണ് 100 വിശുദ്ധി സേനാംഗങ്ങളുടെ സഹായത്തോടെകഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അയ്യപ്പന്മാർ ഉപേക്ഷിച്ച വസ്ത്രങ്ങൾ പൂർണ്ണമായും നീക്കിയത്. ബുധനാഴ്ച രാവിലെ ദേവസ്വം കമ്മിഷണർ കളക്ടറെ വിളിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തരനടപടിയെന്ന് അറിയുന്നു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സഹായത്തോടെ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ 250 ചവറ്റുകുട്ടകൾ ജില്ലാ ഭരണകൂടവും ശബരിമല സാനിറ്റേഷൻ സൊസൈറ്റിയും ചേർന്നു സ്ഥാപിച്ചു. അഞ്ചു ലക്ഷം രൂപയോളം ഈ ഇനത്തിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ചെലവഴിച്ചു.
Content Highlights: Vishuddhi Sena workers cleared abandoned clothes from the Pampa river at Sabarimala ahead of the Kerala Assembly environment committee visit.
Published: 25 Nov 2026, 09:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented