വാഴൂർ : വൃത്തിയുള്ള സ്മാർട്ട് വില്ലജോഫീസിന്റെ ശോഭ കെടുത്തി മുറ്റത്ത് വർഷങ്ങൾക്ക് മുമ്പ്‌ മുറിച്ചിട്ട മരത്തടികൾ. ലേലം ചെയ്യാതെ ദ്രവിച്ചു തുടങ്ങിയ മരത്തടികൾ പ്രധാനഗേറ്റിന് സമീപം ഒരുവശത്തേക്കാണ് കൂട്ടിയിട്ടിരിക്കുന്നത്. 2018-ലാണ് ഇവിടെ സ്മാർട്ട് വില്ലേജോഫീസ് നിർമിച്ചത്. കെട്ടിടം നിർമിക്കുന്ന സമയത്ത് മുറ്റത്ത് പ്ലാവ്, മാവ്, വാക എന്നീ മരങ്ങളുണ്ടായിരുന്നു. അപകടാവസ്ഥയിലായതോടെ നാല് വർഷം മുൻപ് മരങ്ങളെല്ലാം മുറിച്ചു. തടി ലേലം ചെയ്യാനോ നീക്കാനോ കഴിയാതെ വന്നപ്പോൾ ചെറിയ കഷണങ്ങളായി മുറിച്ച് വില്ലേജോഫീസിന്റെ മുറ്റത്ത് തന്നെ കൂട്ടിയിട്ടു.

To advertise here,

വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് ഇവിടെനിന്നും നീക്കാനായില്ല. തടി കിടക്കുന്നതിനാൽ ഗേറ്റിന്റെ ഒരുഭാഗം പൂർണമായി തുറക്കാനും കഴിയില്ല. ടൈലുകൾ പാകിയ മുറ്റത്തുകിടന്ന് ദ്രവിക്കുകയാണ് മരത്തിന്റെ ഭാഗങ്ങൾ. ഇതിനടിയിൽ ഇഴജന്തുക്കളടക്കം കയറാനും സാധ്യതയുണ്ട്. മതിലിനപ്പുറം ഗവ.സ്‌കൂൾ വളപ്പുമാണ്.

മരത്തടികൾ നീക്കിയാൽ വില്ലോജോഫീസിലെത്തുന്നവരുടെ ഇരുചക്രവാഹനങ്ങളടക്കം ഇവിടെ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും.