കോലഞ്ചേരി : വടവുകോട്-പുത്തൻകുരിശ് ഗ്രാമപ്പഞ്ചായത്തിലെ വടവുകോട് കാളവയൽ മൈതാനം കായിക പ്രേമികൾക്ക് തുറന്നു കൊടുക്കണമെന്നും പോൾ പി. മാണി ഓഡിറ്റോറിയത്തിന്റെ പാർക്കിങ് ഗ്രൗണ്ടാക്കി മാറ്റാനുള്ള പഞ്ചായത്ത് തീരുമാനം പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. കുന്നത്തുനാട് മണ്ഡലം കമ്മിറ്റി പഞ്ചായത്തോഫീസിലേക്ക് മാർച്ച് നടത്തി.
മുൻ എം.എൽ.എ. പി.വി. ശ്രീനിജൻ ഒരുകോടി രൂപ മൈതാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ച് നിർമാണം നടത്തിയ മൈതാനം പഞ്ചായത്ത് പൂർണമായി അടച്ചുപൂട്ടിയെന്ന് സമരക്കാർ ആരോപിച്ചു. ഇതിനെതിരേ എ.ഐ.വൈ.എഫ്. പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം ആൽവിൻ സേവിയർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിഷ്ണു കുന്നത്തുനാട് അധ്യക്ഷനായി.
സെക്രട്ടറി പ്രണവ് പ്രഭാകരൻ, സി.പി.ഐ. മണ്ഡലം സെക്രട്ടറി കെ.പി. ഏലിയാസ്, അസിസ്റ്റന്റ് സെക്രട്ടറി പി.കെ. മധു, ജില്ലാ കമ്മിറ്റിയംഗം കിഷിത ജോർജ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.ആർ. വിശ്വപ്പൻ, ബിനു ബാലൻ, ലോക്കൽ സെക്രട്ടറി ജേക്കബ് വർഗീസ്, ജില്ലാ കമ്മിറ്റി അംഗം എ.ആർ. രാജീവ്, മണ്ഡലം വൈസ് പ്രസിഡന്റ് വിപിൻ തിരുവാണിയൂർ, ജോയിന്റ് സെക്രട്ടറി റോബിൻ പീറ്റർ, മണ്ഡലം സ്പോർട്സ് കൺവീനർ എം.ടി. ജെമിത്ത് തുടങ്ങിയവർ സംസാരിച്ചു.
Published: 25 Oct 2026, 02:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented