പാലാ : ഖസാക്കിന്റെ ഇതിഹാസം രചിക്കാൻ ഒ.വി.വിജയന്റെ മനസ്സിൽ അള്ളാപ്പിച്ച മൊല്ലാക്കയും രവിയും മൈമുനയും കുഞ്ഞാമിനയും കഥാപാത്രങ്ങളായി ജനിച്ച തസ്രാക്കിലെ ഞാറ്റുപുരയിലെത്തി പാലാ സെയ്ന്റ് തോമസ് കോളേജിലെ വിദ്യാർഥികൾ. അള്ളാപ്പിച്ച മൊല്ലാക്ക രാവുത്തന്മാരുടെ കുട്ടികൾക്ക് കഥപറഞ്ഞുനൽകിയ ഇടങ്ങളും നേരിൽ കണ്ടറിഞ്ഞ് വിദ്യാർഥികൾ മലയാള സാഹിത്യത്തിലേക്ക് സഞ്ചാരം നടത്തി.
തസ്രാക്കിൽ ഏകാധ്യാപകവിദ്യാലയത്തിൽ ജോലിചെയ്തിരുന്ന സഹോദരി ഒ.വി. ശാന്തയ്ക്ക് ഒപ്പം 1954-ൽ ഒ.വി. വിജയൻ രണ്ടാഴ്ചയോളം ഞാറ്റുപുരയിൽ താമസിച്ചിരുന്നു. അക്കാലത്തെ ഓർമ്മകളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഖസാക്കിന്റെ ഇതിഹാസം എന്ന അനശ്വരനോവൽ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. സഹോദരിയെ കാണാൻ തസ്രാക്കിലെത്തിയ ഒ.വി. വിജയൻ രണ്ടാഴ്ചയോളം അവിടെ താമസിച്ചിരുന്നതിന്റെ ഓർമ്മകൾ തസ്രാക്കിലെ പഴയ തലമുറ വിദ്യാർഥികളുമായി പങ്കുവച്ചു. പഴയ ഞാറ്റുപുരയെ അതിന്റെ തനിമയിൽ നിലനിർത്തിയിരിക്കുന്നതിനൊപ്പം ഒ.വി. വിജയന്റെ സ്മാരകമാണ്. കരിമ്പനകളും നാട്ടുമാവുകളും വിശാലമായ പാടശേഖരങ്ങളും ചെറുവഴികളും ഉൾപ്പെട്ട ഖസാക്കിന്റെ സൗന്ദര്യം തസ്രാക്കിൽ വിദ്യാർഥികൾ നേരിൽക്കണ്ടു. സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും പരിസ്ഥിതിയുടെയും വ്യത്യസ്താനുഭവങ്ങൾ തേടിയുള്ള പഠനയാത്രയിൽ കല്പാത്തി അഗ്രഹാരവും പാലക്കാട് കോട്ടയും കൊല്ലങ്കോടും ഉൾപ്പെട്ടിരുന്നു. ഡോ. കുര്യൻ മറ്റം ഫൗണ്ടേഷന്റെയും സർഗം ബുക്ക് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനയാത്രയിൽ നൂറ് വിദ്യാർഥികൾ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. സാൽവിൻ കെ. തോമസ്, അധ്യാപകൻ സിജു ജോസഫ് എന്നിവർ നേതൃത്വം നല്കി.
Published: 24 Sept 2026, 02:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented