കവലയിലെ ഡിവൈഡറുകൾ പൊളിച്ചുമാറ്റിയിട്ട് മൂന്നര വർഷം
കറുകച്ചാൽ : അപകടം പതിവാണെന്ന് പറഞ്ഞ് കവലയിലെ 13 ഡിവൈഡറുകൾ പൊളിച്ചുമാറ്റിയിട്ട് മൂന്നര വർഷം കഴിഞ്ഞു. ഇതോടെ സെൻട്രൽ ജങ്ഷനിലെ ഏക ഗതാഗത നിയന്ത്രണ സംവിധാനവും ഇല്ലാതായി. പൊളിച്ച ഡിവൈഡറുകൾ പുനഃസ്ഥാപിക്കാനോ താത്കാലികമായൊന്ന് സ്ഥാപിക്കാനോ നടപടിയില്ല. മൂന്ന് റോഡുകൾ ചേരുന്ന കവലയിൽ ഡ്രൈവർമാർ തോന്നുംപോലെയാണ് വാഹനങ്ങളോടിക്കുന്നത്. പലപ്പോഴും അപകടങ്ങളും പതിവായി.
മണിമല-വാഴൂർ റോഡുകൾ ചേരുന്ന ഭാഗത്തും മല്ലപ്പള്ളി റോഡ് വാഴൂർ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുമാണ് അപകടങ്ങൾ കൂടുന്നത്. ഡിവൈഡർ ഇല്ലാത്തതിനാൽ തിരക്കിനിടയിലൂടെ വാഹനങ്ങൾ മറ്റ് വാഹനങ്ങളെ മറികടക്കും. ഇതാണ് അപകടങ്ങൾക്ക് കാരണം. ഡിവൈഡറുകളിൽ വാഴൂർ റോഡിൽ ഒരെണ്ണമുള്ളത് അടുത്തിടെ കാറിടിച്ച് തകർന്നു.
# കാരണം അപകടമൊഴിവാക്കലോ ?
റോഡിന്റെ നടുവിലെ കോൺക്രീറ്റ് നിർമിത ഡിവൈഡറുകളിൽ ഇടിച്ച് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു.
ഇതോടെയാണ് പി.ഡബ്ല്യു.ഡി.യുടെ നേതൃത്വത്തിൽ ഡിവൈഡറുകൾ പൊളിച്ചത്. പകരം മറ്റ് ക്രമീകരണങ്ങളൊരുക്കുമെന്നാണ് അധികൃതർ പറഞ്ഞത്.
തിരക്കിനിടയിലൂടെ വളരെ ബുദ്ധിമുട്ടിയാണ് കാൽനട യാത്രക്കാരും സഞ്ചരിക്കുന്നത്.
പുനഃസ്ഥാപിക്കണം
സെൻട്രൽ ജങ്ഷനിലെ ഏക ഗതാഗത നിയന്ത്രണ സംവിധാനം ഡിവൈഡറുകളായിരുന്നു. താത്കാലിക ക്രമീകരണങ്ങളെങ്കിലും സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.
ബി. സന്തോഷ്കുമാർ, നെത്തല്ലൂർ
ക്രമീകരണം വേണം
ഇത്രയും തിരക്കുള്ള ഭാഗത്തെ ഡിവൈഡറുകൾ പൊളിച്ചിട്ട് പകരം എന്തെങ്കിലും ക്രമീകരണം ഒരുക്കേണ്ടേ. മുൻപ് കുറച്ച് നിയന്ത്രണമെങ്കിലും ഉണ്ടായിരുന്നു. ഇപ്പോൾ തോന്നുംപോലെയാണ് വാഹനങ്ങൾ ഓടിക്കുന്നത്.
ഫാ.ഗീവർഗീസ് വെട്ടിക്കുന്നേൽ
Published: 17 Nov 2026, 02:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented