പറവൂർ : നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിന്റെ നിർമാണം വേഗത്തിലാക്കുന്നതിനായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, മുനിസിപ്പൽ ചെയർപേഴ്‌സൺ, വാർഡ് കൗൺസിലർ, എൻജിനിയർമാർ ഉൾപ്പെട്ട സംഘം സ്ഥലപരിശോധന നടത്തി നിർമാണ പുരോഗതി വിലയിരുത്തി. കൂടുതൽ ആളുകളെ നിയോഗിച്ച് നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി കരാറുകാരനും നിർവഹണവകുപ്പായ സ്പോർട്സ് കേരള ഫൗണ്ടേഷൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. വരുന്ന ദിവസങ്ങളിൽ ഓരോദിവസവും ചെയ്യുന്ന പ്രവൃത്തികളുടെ പുരോഗതി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകണമെന്നും നിർദേശിച്ചു.
10 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമാണച്ചുമതല സ്പോർട്‌സ് കേരള ഫൗണ്ടേഷനാണ്. തിങ്കളാഴ്ച നടത്തിയ അവലോകനയോഗത്തിൽ ചെയർപേഴ്‌സൺ രമേഷ് ഡി. കുറുപ്പ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സജി നമ്പിയത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജലജാ രവീന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനിൽകുമാർ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പത്മകുമാർ, പേഴ്‌സണൽ അസിസ്റ്റന്റ് സുരേഷ് ബാബു, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ അനിൽകുമാർ, എക്സിക്യുട്ടീവ് എൻജിനിയർ സുരേഷ്‌കുമാർ, കരാർ കമ്പനിയുടെ പ്രതിനിധി എന്നിവർ പങ്കെടുത്തു.
Published: 17 Nov 2026, 02:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented