അനധികൃത കച്ചവടക്കാർക്ക് നോട്ടീസ് നൽകി പോലീസും പഞ്ചായത്തും
കറുകച്ചാൽ : നഗരത്തെ വീർപ്പുമുട്ടിക്കുന്ന അനധികൃത പാർക്കിങ്ങും വഴിയോരക്കച്ചവടവും ഒഴിവാക്കാൻ പോലീസും പഞ്ചായത്തും നടപടി സ്വീകരിച്ചുതുടങ്ങി. അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ.
നെത്തല്ലൂർ-കറുകച്ചാൽ റോഡിന്റെ വശങ്ങളിലെയും, കറുകച്ചാൽ ടൗണിലെയും അനധികൃത വഴിയോരക്കച്ചവടക്കാർക്ക് നോട്ടീസ് നൽകി തുടങ്ങി. നഗരത്തിലുടനീളം അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങളിൽ പോലീസ് സ്റ്റിക്കർ പതിപ്പിച്ചു.
നടപ്പാതകളിലടക്കം അനധികൃത പാർക്കിങ് നടത്തുന്ന സ്ഥലങ്ങളിലെല്ലാം പോലീസ് സ്റ്റിക്കറുകൾ പതിച്ചു. കൃത്യമായ ഗതാഗത ക്രമീകരണം നടപ്പാക്കി തിരക്ക് കുറയ്ക്കാനാണ് തീരുമാനം. നിയമലംഘനം നടത്തുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ. ടി.എസ്.ജയകൃഷ്ണൻ പറഞ്ഞു.
അപകടം കൂടിയതോടെ നടപടി
നടപ്പാതകളും റോഡ് പുറമ്പോക്കും കൈയ്യേറി അനധികൃത വഴിയോരക്കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കും. ആദ്യഘട്ടമായി പഞ്ചായത്തും പി.ഡബ്ല്യു.ഡി.യും നോട്ടീസ് നൽകിയിരുന്നു. എന്നിട്ടും പലരും മാറിയില്ല. ഇപ്പോൾ പോലീസും ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്. നടപ്പാതകളിൽ അനധികൃതമായി വാഹനങ്ങളിട്ട് പച്ചക്കറി, മീൻ തുടങ്ങിയവ വ്യാപകമായി വിൽക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ തിരക്ക് കൂടുന്നതുമൂലം അപകടങ്ങളും പതിവാണ്. രണ്ടാഴ്ചമുൻപ് വാഴൂർ റോഡിൽ വീട്ടമ്മയ്ക്ക് കാറിടിച്ച് പരിക്കേറ്റിരുന്നു. അണിയറപ്പടി-നെത്തല്ലൂർ ഭാഗങ്ങളിലും റോഡിന് ഇരുവശവും അനധികൃത വഴിയോരക്കച്ചവടമുണ്ട്. ഇത്തരക്കാരെ കണ്ടെത്തി നോട്ടീസ് നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം.
Published: 01 Oct 2026, 02:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented