കോട്ടയം : നഗരമധ്യത്തിൽ കുട്ടികൾക്ക് കളിക്കാൻ നെഹ്റു പാർക്കിനേക്കാളും മികച്ച ഇടമില്ല. ഒഴിവുദിവസങ്ങളിൽ കളിക്കാനും കൂട്ടുകാരുമൊത്ത് സമയം പങ്കിടാനും ഇവിടെത്തുന്ന കുട്ടികൾ ഒട്ടേറെയാണ്. എന്നാൽ, നവീകരണമില്ലാത്തതിനാൽ പാർക്കിലെ കളിക്കോപ്പുകൾ മിക്കതും നാശത്തിന്റ വക്കിലാണിപ്പോൾ.
കളിക്കോപ്പുകൾ അനവധിയുണ്ടെങ്കിലും മിക്കതും ഉപയോഗിക്കാൻ പറ്റുന്നവയല്ല. ഊഞ്ഞാലുകൾ തുരുമ്പെടുത്ത് പകുതിയും ദ്രവിച്ചു. സ്ലൈഡുകളും കാലപ്പഴക്കം ചെന്ന് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായി.
സ്ലൈഡിൽ താഴേക്ക് വഴുതിയിറങ്ങുന്നയിടം പലഭാഗത്തും ഇളകിപ്പോയി. കുട്ടികൾക്ക് ഇരുന്നുകളിക്കുന്ന സീസോകളിൽ ഇരിപ്പിടങ്ങളും സ്ഥാനത്തുനിന്ന് ഇളകിമാറി. പൊളിഞ്ഞതും തുരുമ്പ് പിടിച്ചതുമായ കളിക്കോപ്പുകളിൽ, സുരക്ഷയില്ലാത്തതിനാലും മുറിവ് പറ്റുമെന്ന ഭീതിയിലും കുട്ടികളെ കയറ്റാൻ മാതാപിതാക്കളും തയ്യാറല്ല.
എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.62 കോടി രൂപ ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതിയാണിത്. നഗരസഭയുടെ 45 ലക്ഷം രൂപയും ഇതിനായി വിനിയോഗിച്ചു. 2019-ൽ നവീകരിച്ചിരുന്നെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. പാർക്കിന്റ സമീപത്ത് കാടും പുല്ലും വളർന്നു. മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. എന്നിട്ടും കാണാത്തഭാവത്തിലാണ് നഗരസഭ.
Published: 02 Nov 2026, 01:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented