വൈക്കം : ഫിഷറീസ് വകുപ്പിന്റെ പതിവ് പട്രോളിങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ചെമ്മനാകരി, കെ.എസ്. മംഗലം എന്നീ ഭാഗങ്ങളിൽനിന്ന് രണ്ട് ലോറികളിലായി അനധികൃതമായി കടത്താൻ ശ്രമിച്ച 9.5 ടൺ കക്കാത്തോട് പിടിച്ചെടുത്തു. കക്ക സഹകരണ സംഘങ്ങൾക്ക് അനുവദിക്കുന്ന കടത്ത് പെർമിറ്റ് ഇല്ലാതെയാണ് കക്കാത്തോട് കൊണ്ടുപോകാൻ ശ്രമിച്ചത്.
സ്വകാര്യ വ്യക്തികൾക്ക് 200 കിലോയിൽ കൂടുതൽ കക്കയോ, കക്കാത്തോടോ, കക്ക ഇറച്ചിയോ, ജലമാർഗമോ കരമാർഗമോ കൊണ്ടുപോകണമെങ്കിൽ പെർമിറ്റ് നിർബന്ധമാണ്. ഫിഷറീസ് വകുപ്പ് നൽകുന്ന പെർമിറ്റിന്റെ അടിസ്ഥാനത്തിൽ കക്ക സംഘങ്ങൾ അനുവദിക്കുന്ന പാസ് ഉപയോഗിച്ച് മാത്രമേ കക്കാത്തോട് വാഹനങ്ങളിൽ കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. നിയമലംഘനം നടത്തിയവർക്കെതിരേ കിഫ നിയമ പ്രകാരം പിഴ ഈടാക്കി. നിയമപ്രകാരമുള്ള പാസോടുകൂടി മാത്രം കക്കാത്തോട് കൊണ്ടുപോകുകയും നിയമലംഘനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്യണമെന്നും കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കോട്ടയം ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. ശ്രീകുമാറിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് ഡയറക്ടർ എ. കൃഷ്ണകുമാരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസിലെ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മറ്റം മെറിറ്റ് കുര്യൻ, ഫിഷറീസ് ഓഫീസർ അയന രാജപ്പൻ, പി.എ. ജിഷ്ണു, ജെ. ഗിരീഷ്, ആർ. സ്വാതിഷ് എന്നിവർ പങ്കെടുത്തു.
Published: 07 Nov 2026, 02:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented