എരുമേലി : വെള്ളപ്പൊക്കത്തിൽ കോസ്വേകളുടെ കൈവരികൾ പൂർണമായി തകരുന്നത് തടയാൻ ഓരോ സ്പാനുകളിലുമായി കൈവരികൾ സ്ഥാപിക്കും. പഴയിടം, ഓരുങ്കൽക്കടവ്, മൂക്കംപെട്ടി, മുണ്ടക്കയം കോസ്വേകളുടെ കൈവരികളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്.
പഴയിടം, ഓരുങ്കൽക്കടവ് കോസ്വേകളുടെ കൈവരിസ്ഥാപിക്കാൻ 24 ലക്ഷം രൂപയും മൂക്കൻപെട്ടി, മുണ്ടക്കയം കോസ്വേകളുടെ കൈവരികൾ സ്ഥാപിക്കാൻ 16 ലക്ഷം രൂപയുമാണ് പദ്ധതിത്തുക.
ഒാരുങ്കൽക്കടവ്, മുണ്ടക്കയം കോസ്വേകളുടെ കൈവരി സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. മറ്റ് രണ്ടിടത്ത് ഉടൻ തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് കുമാർ പറഞ്ഞു. മുൻപ് കോസ്വേയുടെ ഇരുഭാഗത്തുമായി ഒറ്റനീളത്തിലായിരുന്നു കൈവരികൾ. ഇവ ഊരിമാറ്റാനാവുന്ന നിലയിലായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ പലപ്പോഴും ഊരിമാറ്റാനാകുമായിരുന്നില്ല. പ്രളയത്തിൽ കൈവരികൾ തകരുന്നതിനൊപ്പം പുനഃക്രമീകരിക്കാൻ കഴിയാത്ത നിലയിലായിരുന്നു. കോസ്വേയുടെ ഓരോ സ്പാനിലുമായി കൈവരികൾ സ്ഥാപിക്കുന്നതിലൂടെ, വെള്ളപ്പൊക്കം ഉണ്ടായാലും കൈവരികൾ പൂർണമായി തകരാനുള്ള സാധ്യത കുറയും. ഓരോ സ്പാനിലും കോൺക്രീറ്റ് ബെൽറ്റും ഇടവിട്ട് കോൺക്രീറ്റ് തൂണും നിർമിച്ച് ഇരുമ്പുപൈപ്പ് സ്ഥാപിക്കും.
Published: 06 Nov 2026, 04:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented