ഇന്ന് മകം പടയണി; നാളെ പൂരം പടയണി

To advertise here,

നീലംപേരൂർ : പടയണിഗ്രാമത്തെ സമർപ്പണത്തിന്റെ ആവേശത്തിന്റെ പൂരപ്പറമ്പിലേക്ക് ആനയിക്കുന്ന മകം പടയണി വ്യാഴാഴ്ച. ബുധനാഴ്ചരാത്രി മകം പടയണിയുടെ വരവറിയിച്ച് അടിയന്തര കോലമായി കാവൽ പിശാച് പടയണിക്കളത്തിലെത്തി. ദേവസ്വം പ്രസിഡന്റ് താഴെപ്പള്ളിൽ വി.കാർത്തികേയൻ, ചേരമാന്റെ പെരുമാൾ കോവിലിലെത്തി അനുവാദം വാങ്ങിയശേഷമാണ് ക്ഷേത്രാങ്കണത്തിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന്റെ ആർപ്പുവിളികൾക്കിടയിേലക്ക് ചൂട്ടുെവളിച്ചത്തിൽ കാവൽപിശാച് എത്തിയത്.

അവിട്ടം കഴിഞ്ഞുവരുന്ന മകം നാളിലാണ് മകം പടയണി. നെല്ലിന്റെ ജന്മദിനംകൂടിയാണ് അന്ന്. ഈ ദിവസം കാർഷികാഭിവൃദ്ധിക്കായി ദേവീക്ഷേത്രത്തിൽ പ്രത്യേകപൂജകൾ നടക്കും. മകം പടയണിദിനത്തിലെ അടിയന്തരക്കോലം ക്ഷേത്ര ശ്രീകോവിലിന്റെ മാതൃകയിൽ ചതുരത്തിൽ നിർമിക്കുന്ന അമ്പലക്കോട്ടയാണ്. കാർഷിക കലാരൂപമായി വേലകളിയുമുണ്ട്. മകം പടയണിദിനത്തിൽ ഉച്ചയ്ക്ക് ചിറമ്പ്കുത്ത് തുടങ്ങും. രാത്രി 11-ന് കുടംപൂജകളി, തോത്താകളി, വേലകളി തുടർന്ന് വേലയന്നത്തിൻെയും അമ്പലക്കോട്ടയുെടയും എഴുന്നള്ളത്ത്. തുടങ്ങിയവയാണ് മകംപടയണി ദിനത്തിലെ പ്രധാന ചടങ്ങുകൾ.

നീലപേരൂർ പൂരം പടയണിക്ക് നാഗയക്ഷി, ഹനുമാൻ, വരാഹമൂർത്തി തുടങ്ങിയ കോലങ്ങളുണ്ട്. ഇത്തവണ വല്യന്നത്തോളം ഉയരമുള്ള ഭദ്രകാളിയുടെ കോലവും പ്രത്യേകതയാണ്. വെള്ളിയാഴ്ചയാണ് പൂരംപടയണി. രാവിലെ ആറിന് പടയണിക്കളത്തിൽ അന്നങ്ങളുടെ നിറപണികൾ ആരംഭിക്കും. 12-ന് ഉച്ചപ്പൂജ, കൊട്ടിപ്പാടിസേവ. തുടർന്ന് അന്നമൂട്ട്. വൈകീട്ട് എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങാമുറിക്കൽ. രാത്രി 10-ന് കുടംപൂജകളി, 10.30-ന് മേൽശാന്തി ഗോകുലം ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ സർവപ്രായശ്ചിത്തം, തുടർന്ന് ദേവസ്വം പ്രസിഡന്റ് താഴപ്പള്ളിൽ വി.കാർത്തികേയൻ, ചേരമാൻപെരുമാൾ സ്മാരകത്തിലെത്തി അനുജ്ഞ വാങ്ങും. തോത്താകളി, 11-ന് പുത്തനന്നങ്ങളുടെ തിരുനടസമർപ്പണം. 12-ന് വല്യന്നങ്ങളുടെ എഴുന്നള്ളത്ത്. തുടർന്ന് കോലങ്ങളുടെ എഴുന്നള്ളത്ത്.

നീലംപേരൂർ പൂരം പടയണിയിൽ ബുധനാഴ്ച രാത്രി പടയണിക്കളത്തിൽ കാവൽപിശാച് എത്തിയപ്പോൾ

ക്ഷേത്രത്തിലെത്താൻ

:എം.സി.േറാഡിൽ തുരുത്തി പുന്നമൂട് ജങ്ഷനിൽനിന്നും കുറിച്ചി ഔട്ട്‌പോസ്റ്റ് ജങ്ഷനിൽനിന്നും നീലംേപരൂർ ക്ഷേത്രത്തിലെത്താം. ഔട്ട്‌പോസ്റ്റിൽനിന്ന് കൈനടി റോഡിൽ മൂന്നുകിേലാമീറ്റർ. പുന്നമൂട് ജങ്ഷനിൽനിന്ന് വാലടി പെട്രോൾപമ്പിന് മുന്നിലെത്തി വലത്തേക്ക് തിരിഞ്ഞ് മൂന്നുകിേലാമീറ്റർ സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം.