കുരിശുംമൂട്ടിൽ ഗതാഗതക്കുരുക്ക്
ചങ്ങനാശ്ശേരി : കുരിശുംമൂട് ജങ്ഷനിലെ ഗതാഗതക്കുരുക്ക് വാഹന യാത്രക്കാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടാകുന്നു.
രാവിലെയും വൈകീട്ടും ഉണ്ടാകുന്ന കുരുക്ക് മണിക്കൂറുകളോളം നീളുന്നു. ഇതുമൂലം വിദ്യാർഥികൾക്കും ജോലിക്കാർക്കും യഥാസമയം ഓഫീസുകളിലോ വിദ്യാലയങ്ങളിലോ എത്താൻ സാധിക്കുന്നില്ല.
രണ്ടാഴ്ചയോളമായി പാറേൽപള്ളി മുതൽ കുരിശുംമൂട് വരെയും കുരിശുംമൂട് മുതൽ ക്രിസ്തുജ്യോതി സ്‌കൂളുവരെയും വലിയകുളം മുതൽ കുരിശുംമൂട് ജങ്ഷൻ വരെയും രാവിലെ എട്ടിന് തുടങ്ങുന്ന കുരുക്ക് 10 കഴിഞ്ഞാലും തീരാത്ത അവസ്ഥയാണ്. ഇപ്പോൾ ഉണ്ടായിട്ടുള്ള ഗതാഗതക്കുരുക്കിന് പ്രധാനകാരണം മുന്തിരിക്കവലയിലെ സമീപവളവിലും ചെത്തിപ്പുഴ പള്ളിയിലേക്ക് പോകുന്നിടത്തും കെ.എസ്.ഇ.ബി. കേബിൾ ഇടാൻ എടുത്ത വലിയകുഴിയാണ്. ഇവിടെ റോഡിന് വീതികുറവാണ്. അവിടെത്തന്നെ റോഡിന്റെ പകുതിവീതിയിൽ രണ്ടുവലിയ കുഴികൾ എടുത്തിരിക്കുന്നത്. ഇതാണ് ഗതാഗതകുരുക്കിന് കാരണമെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു.
കെ.എസ്.ഇ.ബി. നടത്തുന്ന പണി എത്രയുംവേഗം പൂർത്തിയാക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ഇടപെടണമെന്നും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Published: 11 Oct 2026, 02:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented