കൊല്ലം : വീതിയില്ലാത്ത സർവീസ് റോഡ് വൺവേപോലെ ഉപയോഗിച്ചിട്ടും തീരാക്കുരുക്കിൽപ്പെട്ട് വാഹനങ്ങൾ. കോർപ്പറേഷൻ പരിധിയിൽ കാവനാട്, ആൽത്തറമൂട് അടിപ്പാതയിലൂടെ വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് പ്രശ്നം. ശരിക്കും സർവീസ് റോഡ് ടൂവേ ആണ്. വാഹനങ്ങൾ ആ രീതിയിൽ പോകാൻ തുടങ്ങുന്നതോടെ ആകെ കുരുക്കിലാകും. ഇപ്പോൾതന്നെ സർവീസ് റോഡ് അഴുക്കുചാലുകൂടി കവർന്നെടുത്തുകൊണ്ടാണ് മാർക്ക് ചെയ്തിരിക്കുന്നത്. അഞ്ചുമീറ്ററാണ് കഷ്ടിച്ചുള്ള വീതി. അടിപ്പാതയിലൂടെ കടന്നുപോവാൻ വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നു. കാൽനടയാത്രക്കാർ ജീവൻ കൈയിൽ പിടിച്ചുകൊണ്ട് നടക്കേണ്ട അവസ്ഥയാണ്. ഇരുചക്രവാഹനങ്ങളും അപകടഭീഷണിയിലാകുന്നു. ടൂവേ പോലെ ഇരുചക്രവാഹനങ്ങൾ വരുന്നത് പലപ്പോഴും തർക്കത്തിനും ഇടയാക്കുന്നു.
ശക്തികുളങ്ങര, നീണ്ടകര ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽനിന്ന് കയറ്റുമതിസ്ഥാപനങ്ങളുടെ കണ്ടെയ്നറുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. നഗരത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകളും സ്കൂൾ ബസുകളും വേറെയും.
സർവീസ് റോഡിന് വീതികൂട്ടി ഇതിനു ശാശ്വതപരിഹാരം കാണാൻ ജനകീയ കൂട്ടായ്മകൾ രംഗത്തുണ്ട്. ഐഡിയൽ ലൈബ്രറി ആൻഡ് റീഡിങ് റൂം പ്രവർത്തകർ കളക്ടർക്ക് ഇതു സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്. ആരാധനാലയങ്ങളിലേക്കും തുരുത്തുകളിലേക്കും മത്സ്യബന്ധനമേഖലകളിലേക്കുമായി ഒട്ടേറെപ്പേർ ആശ്രയിക്കുന്ന റോഡാണിതെന്ന് അവർ നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
റോഡിന്റെ വീതി കൂട്ടണം
:കളക്ടർ ഇടപെട്ട് ഇവിടെ സർവീസ് റോഡിന് വീതികൂട്ടാനുള്ള നടപടികളെടുക്കണം. ടൂവേ ആയി ഉപയോഗിച്ചുതുടങ്ങിയാൽ ഇവിടെ ഒരിക്കലും പരിഹരിക്കാനാവാത്തതരം ഗതാഗതക്കുരുക്കായിരിക്കും. സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടുകതന്നെയാണ് പോംവഴി. ഇതു സംബന്ധിച്ച് കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.
ദീപു ഗംഗാധരൻ
കൗൺസിലർ വാർഡ് മൂന്ന്
മീനത്തുചേരി
Published: 18 Oct 2026, 02:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented