വാലടി : ഒറ്റ മഴയിൽത്തന്നെ വെള്ളക്കെട്ട് രൂക്ഷമായതോടെ കുരുക്ഷേത്രം കവല കുളമായി. തുലാമഴ കനത്തതോടെ വാലടി കുരുക്ഷേത്ര ജങ്ഷനിലെ ചെറുകുഴികൾ വലിയ കുഴികളായി. ഇതോടെ അപകടവും പതിവാകുന്നു. നിർമാണം നടക്കുന്ന തുരുത്തി- വീയപുരം റോഡിന്റെ വാലടി കുരുക്ഷേത്രം ജങ്ഷനാണ് കനത്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷമായത്. ചങ്ങനാശ്ശേരി, കാവാലം, തുരുത്തി, കിടങ്ങറ ഭാഗങ്ങളിലേക്ക് തിരിയുന്ന പ്രധാന കവലയാണ് ഇത്. നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്. വെള്ളക്കെട്ട് രൂക്ഷമായതോടെ അപകടവും ഇവിടെ പതിവാകുന്നു. കഴിഞ്ഞ ദിവസം കാൽനടയാത്രക്കാരനായ ഒരു വയോധികൻ വെള്ളക്കെട്ടിൽപ്പെട്ട് അപകടം പറ്റിയിരുന്നു. ഓട്ടോസ്റ്റാൻഡായ ഇവിടെ ഓട്ടോറിക്ഷകൾ പാർക്കുചെയ്യാൻ പറ്റാത്ത സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും തകർന്നുകിടക്കുന്ന ഭാഗങ്ങൾ താത്കാലികമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 12 Nov 2026, 02:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented