​കാഞ്ഞിരപ്പള്ളി : മണിമല-കുളത്തൂർമുഴി കർഷക സൗഹൃദറോഡിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണനാനിയിൽ കലുങ്ക് നിർമ്മിക്കുന്നതിനായി അടച്ചിട്ടിരുന്ന റോഡ് തുറന്നുനൽകി. ഇതുവഴി ഭാരവാഹങ്ങളടക്കം കടന്നുപോയി തുടങ്ങി. കലുങ്ക്, സംരക്ഷണ ഭിത്തി എന്നിവ നിർമിച്ച സമീപനറോഡിൽ മണ്ണിട്ടാണ് വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങിയത്.

To advertise here,

കഴിഞ്ഞ മേയ് 21-നാണ് കലുങ്ക് നിർമാണത്തിന്റെ ഭാഗമായി റോഡ് അടച്ചത്. ഇതോടെ വാഹനങ്ങൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയായിരുന്നു. ബസുകൾ അടക്കമുള്ള വാഹനങ്ങൾ മൂന്നാം മൈലിൽനിന്നും തിരിഞ്ഞു തെക്കേത്തുകവലയിൽ എത്തി പൊൻകുന്നം -മണിമല റോഡിൽ പ്രവേശിച്ചാണ് മണിമലയിൽ എത്തിയിരുന്നത്.

റോഡ് തുറന്ന് നൽകാത്തത്തിൽ യാത്രക്കാരും പ്രദേശവാസികളും ബസ് ഉടമകളും പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് റോഡ് തുറന്നുനൽകാൻ നടപടിയായത്. കഴിഞ്ഞ ദിവസം മണ്ണനാനി ഭാഗം മുതൽ ബി.എം. നിലവാരത്തിൽ ടാറിങ്ങും തുടങ്ങിയിരുന്നു. മണ്ണാറക്കയത്തു കലുങ്ക് നിർമിക്കുന്ന ഭാഗവും വ്യാഴാഴ്ച തുറന്ന് പ്രൊഫ. റോണി കെ. ബേബി എം.എൽ.എ. അറിയിച്ചു.