മാന്തുരുത്തി : ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം പിന്നിട്ടിട്ടും മാന്തുരുത്തിയിലെ വഴിയിട വിശ്രമകേന്ദ്രം അടഞ്ഞുകിടക്കുകയാണ്. ഇത് തുറക്കാത്തതിന് കാരണം പഴയ ഭരണ സമിതിയുടെ തെറ്റായ നടപടികളാണെന്ന് യു.ഡി.എഫും ഭരണത്തിലെത്തിയിട്ടും തുറക്കാത്തത് യു.ഡി.എഫിന്റെ പിടിപ്പുകേടാണെന്ന് എൽ.ഡി.എഫും ആരോപിക്കുന്നു. 30 ലക്ഷം രൂപയോളം മുടക്കി നിർമിച്ച കെട്ടിടത്തിൽ വെള്ളമില്ലാത്തതാണ് പ്രശ്നം.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് അന്നത്തെ ഭരണസമിതി ശ്രമിച്ചതെന്നാണ് യു.ഡി.എഫ്. നേതൃത്വം പറയുന്നു. കെട്ടിടം നിർമിക്കുന്നതിന് മുന്നോടിയായി ജലശ്രോതസ്സ് കണ്ടെത്തിയില്ലെന്നും ഇവർ ആരോപിക്കുന്നു. ഭൂജല വകുപ്പ് ഇവിടെ പരിശോധന നടത്തിയെങ്കിലും കുഴൽകിണറിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് നിർമാണം മുടങ്ങിയതെന്നാണ് സി.പി.എം. നേതൃത്വം പറയുന്നത്.
നിലവിൽ കെട്ടിടം തുറക്കണമെങ്കിൽ വെള്ളം കണ്ടെത്തണം. റോഡു പുറമ്പോക്കിൽ കുഴൽകിണർ കുത്താൻ പി.ഡബ്ല്യു.ഡി. അടുത്തിടെ അനുമതി നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് ഭൂജലവകുപ്പ് അധികൃതരെത്തി എസ്റ്റിമേറ്റും നൽകി. പുതിയ കിണറിനായി 2.55 ലക്ഷം രൂപ അടച്ചെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
Published: 12 Nov 2026, 02:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented