മേലുകാവ് : പൊതുരംഗത്ത് സജീവമായിരുന്ന പഞ്ചായത്തംഗം അന്നമ്മ ജോസഫിന് നാട് വിട നൽകി. വീട്ടിൽ നടന്ന പൊതുദർശനത്തിൽ അനുശോചനമർപ്പിക്കാൻ ഒട്ടേറെപ്പേരെത്തി.
സി.എസ്.ഐ. ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ്പ് റവ. വി.എസ്. ഫ്രാൻസിസ് സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് അന്തിമോപചാരമർപ്പിച്ചു. മേലുകാവ് പഞ്ചായത്ത് അങ്കണത്തിലും പൊതുദർശനമൊരുക്കി. പിന്നീട് മൃതദേഹം എള്ളുംപുറം സെയ്ന്റ് മത്തിയാസ് സി.എസ്.ഐ. ദേവാലയത്തിലേക്ക് കൊണ്ടുപോയി. പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ശവമഞ്ചം വഹിച്ചുകൊണ്ട് ദേവാലയത്തിലേക്ക് പ്രവേശിച്ചു. ശുശ്രൂഷകൾക്ക് ഈസ്റ്റ് കേരള മഹായിടവക മുൻ ബിഷപ്പ് റവ. കെ.ജി. ദാനിയേൽ മുഖ്യകാർമികത്വം വഹിച്ചു. എള്ളുംപുറം സെയ്ന്റ് മത്ഥിയാസ് സി.എസ്.ഐ. ചർച്ച് ഇടവക വികാരി റവ. രാജേഷ് പത്രോസ്, മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ സഹവികാരി റവ. കെ.ജെ. ജേക്കബ്, തൊടുപുഴ ഹോളി ട്രിനിറ്റി ചർച്ച് ഇടവക വികാരി റവ. എം.ടി. ജോർജ്, റവ. അഡ്വ. പി.ഡി. ജോസഫ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ഞായറാഴ്ച രാവിലെയാണ് അന്നമ്മ ജോസഫ് വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. ഹെൻറി ബേക്കർ കോളേജിലെ 1989 പ്രീഡിഗ്രി ബാച്ചിലെ സഹപാഠികൾക്കൊപ്പം കുമരകത്തേക്ക് വിനോദയാത്ര പോകാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു കുഴഞ്ഞുവീണത്.
പഞ്ചായത്തിൽ അനുശോചനയോഗം ചേർന്നു. ജോസ് കെ. മാണി എം.പി., എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷൻ വി.പി. നാസർ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
Published: 10 Nov 2026, 02:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented